യു.ഇ.ഇ. പ്രസിഡന്റും ഹമദ് രാജാവും അബുദബിയിൽ കൂടിക്കാഴ്ചക്കിടെ

മേഖലയിലെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കാനുള്ള സംയുക്ത ശ്രമങ്ങൾ തുടരും; യു.ഇ.ഇ. പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി ഹമദ് രാജാവ്

മനാമ: ബഹ്‌റൈൻ രാജാവ്‌ ഹമദ് ബിൻ ഈസ ആൽ ഖലീഫയും യു.ഇ.ഇ. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും അബുദാബിയിൽ കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും സാമ്പത്തിക-വികസന മേഖലകളിലെ സഹകരണവും ശക്തിപ്പെടുത്തുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ നേതാക്കൾ ചർച്ച ചെയ്തു.

മേഖലാതലത്തിലുള്ള അന്താരാഷ്ട്ര വിഷയങ്ങളും മിഡിൽ ഈസ്റ്റിലെ നിലവിലെ സംഭവവികാസങ്ങളും കൂടിക്കാഴ്ചയിൽ അവലോകനം ചെയ്തു. മേഖലയിലെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനുള്ള സംയുക്ത ശ്രമങ്ങൾ തുടരുമെന്ന് നേതാക്കൾ വ്യക്തമാക്കി. ബഹ്‌റൈന് എല്ലാക്കാലത്തും യു.ഇ.ഇ നൽകിവരുന്ന പിന്തുണയെ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ പ്രശംസിച്ചു. യു.ഇ.ഇ-ബഹ്‌റൈൻ ബന്ധം കൂടുതൽ ദൃഢമാക്കാനുള്ള പ്രതിബദ്ധത ഇരുനേതാക്കളും ആവർത്തിച്ചുറപ്പിച്ചു.

Tags:    
News Summary - King Hamad meets with UAE President

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.