പാക്ട് ‘ഒരുമയുടെ ഓണം 2026’ – ഫ്ലയർ പ്രകാശനത്തിൽ നിന്ന്
മനാമ: പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ (പാക്ടും) സ്റ്റാർ റിവിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന പാക്ട് ‘ഒരുമയുടെ ഓണം 2026’ ന്റെ ടിക്കറ്റിന്റെയും ഫ്ലയറിന്റെയും പ്രകാശനച്ചടങ്ങ് സംഘടിപ്പിച്ചു. സെപ്റ്റംബർ 18ന് ബഹ്റൈൻ ഇന്ത്യൻ ക്ലബ്ബിൽ വെച്ചാണ് ഓണാഘോഷം. ബഹ്റൈനിലെ പാലക്കാട്ടുകാരെയും കുടുംബങ്ങളെയും ഒരുമിച്ചണിനിരത്തുന്ന ഈ ആഘോഷം പ്രവാസലോകത്ത് പാലക്കാടിന്റെ തനിമയും സംസ്കാരവും വിളിച്ചോതുന്ന ശ്രദ്ധേയമായ വേദിയായി മാറുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. പാലക്കാടിന്റെ തനത് രുചിയും പാരമ്പര്യവും വിളിച്ചോതുന്ന പാലക്കാടൻ സദ്യ അന്നേദിവസം ഒരുക്കും. ചടങ്ങിൽ പാക്ട് പ്രസിഡന്റ് അശോക് കുമാർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ശിവദാസ് നായർ സ്വാഗതം ആശംസിച്ചു.
സേതുരാജ് കടക്കൽ, രാമനുണ്ണി കോടൂർ, സുരേഷ്, അജീഷ്, ജയപ്രകാശ് എന്നിവർ ചേർന്ന് പാക്ട് ‘ഒരുമയുടെ ഓണം 2026’ ഫ്ലയറും ടിക്കറ്റും പ്രകാശനം ചെയ്തു. പാക്ട് ചീഫ് കോർഡിനേറ്റർ ജ്യോതി മേനോൻ, ലേഡീസ് വിംഗ് പ്രസിഡന്റ് സജിത സതീഷ് എന്നിവരും, പാക്ട് കുടുംബാംഗങ്ങളും ചടങ്ങിൽ സന്നിഹിതരായിരുന്നു. രവി മാരത്ത് നന്ദി പ്രകാശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.