പിടിയിലായ പ്രതികൾ

മയക്കുമരുന്നുമായി ഏഷ്യക്കാരായ രണ്ട് പ്രവാസികൾ ബഹ്റൈനിൽ അറസ്റ്റിൽ

മനാമ: സംശയാസ്പദമായ ലഹരിമരുന്നുകളുമായി ഏഷ്യൻ വംശജരായ രണ്ട് പേരെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് എവിഡൻസ് അറസ്റ്റ് ചെയ്തു. ഒരു പുരുഷനെയും സ്ത്രീയെയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

ലഹരിമരുന്ന് കടത്തുകൾക്കും അനുബന്ധ പ്രവർത്തനങ്ങൾക്കും എതിരെ ആന്റി നാർക്കോട്ടിക്സ് ഡയറക്ടറേറ്റ് നടത്തിവരുന്ന ശക്തമായ നടപടികളുടെ ഭാഗമായാണ് ഈ അറസ്റ്റ്. ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിലും തെളിവെടുപ്പിലുമാണ് പ്രതികളെ തിരിച്ചറിഞ്ഞതും ലഹരിമരുന്നുമായി പിടികൂടിയതും. സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി സമാനമായ പരിശോധനകൾ ശക്തമായി തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

Tags:    
News Summary - Two Asian Expats Arrested With Drugs in Bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.