കാലാവസ്ഥ വെള്ളി വരെ  മാറ്റമില്ലാതെ തുടര്‍ന്നേക്കും 

മനാമ: രാജ്യത്തെ കാലാവസ്ഥ വെള്ളിയാഴ്ച്ച വരെ മാറ്റമില്ലാതെ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രണ്ടുദിവസങ്ങളായി നല്ല മഴയാണ് വിവിധ ഭാഗങ്ങളില്‍ പെയ്തത്. ഇടിയോട് കൂടിയ മഴയും കാറ്റും വരും ദിവസങ്ങളിലും പ്രതീക്ഷിക്കുന്നുണ്ട്. ഇന്നലെ മാത്രം 14 മില്ലിമീറ്റര്‍ മഴ ലഭിച്ചിരുന്നു. ഫെബ്രുവരിയില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് ഇപ്പോള്‍ കരുതുന്നതെന്നും ബന്ധപ്പെട്ടവര്‍ പറഞ്ഞു. 
കഴിഞ്ഞ ദിവസം രാത്രി വീശിയ കാറ്റില്‍ ചിലയിടങ്ങളില്‍ നാശമുണ്ടായി. മരം വീണും മതില്‍ തകര്‍ന്നും മറ്റുമാണ് അപകടങ്ങളുണ്ടായത്. എന്നാല്‍ ആര്‍ക്കും പരിക്ക് പറ്റിയിട്ടില്ല. 65കിലോമീറ്റര്‍ വരെ ശക്തിപ്രാപിച്ച കാറ്റില്‍ ആന്തലൂസ് പാര്‍ക്കിന് സമീപം സല്‍മാനിയ അവന്യൂവില്‍ മരംവീണു. ഇതേ തുടര്‍ന്ന് ഏതാനും സമയം ഒരു ലെയ്നില്‍ ഗതാഗത തടസമുണ്ടായി. ജിദ്ഹാഫ്സിനടുത്ത് ബുദയ്യ ഹൈവേയില്‍ പോസ്റ്റ് മറിഞ്ഞ്വീണു. ഈസ ടൗണിലും മാഹൂസിലും മതില്‍ തകര്‍ന്ന് വാഹനങ്ങള്‍ക്ക് കേടുപറ്റി. 
ഇന്നലെ പല റോഡുകളിലും കനത്ത വെള്ളക്കെട്ടുണ്ടായി. ഇത് ചിലയിടങ്ങളില്‍ രാത്രിയായിട്ടും ഒഴിവാക്കാനായിട്ടില്ല. ഡ്രൈനേജുകളുടെ ഒഴുക്ക് തടസപ്പെട്ടത് വെള്ളമൊഴിയുന്നതിനെ പ്രതികൂലമായി ബാധിച്ചു.

News Summary - bahrain climate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.