മനാമ: ഗൾഫ് മാധ്യമം സംഘടിപ്പിക്കുന്ന ‘ബഹ്റൈൻ ബീറ്റ്സ്’ മെഗാ മ്യൂസിക്കൽ ആൻഡ് എൻടർടൈൻമെന്റ് പരിപാടി ഈ മാസം മുപ്പതിന് വൈകുന്നേരം ആറിന് ക്രൗൺപ്ലാസയിൽ നടക്കും. മലയാളികളുടെ മനം കവർന്ന ലെജന്ററി സിംഗർ ഉണ്ണി മേനോനടക്കം മൂന്നു തലമുറകളുടെ ഹൃദയത്തുടിപ്പുകൾ തൊട്ടറിഞ്ഞ ഗായകർ ബഹ്റൈൻ ബീറ്റ്സിൽ അണിനിരക്കും.
വൈഷ്ണവ് ഗിരീഷ്, ജാസിം ജമാൽ, ആൻ ആമി, ചിത്ര അരുൺ, മേഘ്ന സുമേഷ്, കണ്ടംപററി ഡാൻസർ റംസാൻ മുഹമ്മദ്, രമേഷ് പിഷാരടി, അശ്വന്ത് അനിൽകുമാർ എന്നിവർ വേദിയിലെത്തും. ഗൃഹസദസ്സുകളുടെ പ്രിയങ്കരിയായ സിനിമ, ടെലിവിഷൻ താരം അശ്വതി ശ്രീകാന്താണ് അവതാരക. പരിമിതമായ ടിക്കറ്റുകൾ മാത്രമേ ബാക്കിയുള്ളൂ. 97334619565 എന്ന നമ്പരിൽ വിളിച്ച് ബുക്ക് ചെയ്യാം. വനേസ്സ ഓൺലൈൻ പ്ലാറ്റ് ഫോമിലൂടെയും ടിക്കറ്റുകൾ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.