സദസ്സിന്റെ മുൻനിര
മനാമ:‘ഗൾഫ്മാധ്യമം’ ക്രൗൺ പ്ലാസയിൽ സംഘടിപ്പിച്ച മെഗാ മ്യുസിക്കൽ ആന്‍റ് എന്റർടൈൻമെന്‍റ് പരിപാടി ‘ബഹ്റൈൻ ബീറ്റ്സ്’ ഭരണ, സാംസ്കാരിക, സാമൂഹിക, ബിസിനസ്സ് മേഖലയിലെ പ്രമുഖരുടെ സാന്നിധ്യം കൊണ്ട് സമ്പന്നമായിരുന്നു. ബഹ്‌റൈൻ ടൂറിസം ആന്റ് എക്‌സിബിഷൻ അതോറിറ്റി ടൂറിസം കൺസൾട്ടന്റ് ഡോ. അലി ഫോളാഡാണ് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചത്.
മാധ്യമം ആന്റ് ഗൾഫ് മാധ്യമം ഗ്ലോബൽ ഹെഡ് - ബിസിനസ് ഓപ്പറേഷൻസ് മുഹമ്മദ് റഫീഖ് സ്വാഗതം ആശംസിച്ചു. ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി ഇഹ്‌ജാസ് അസ്‌ലം, സൈൻ ബഹ്‌റൈൻ ചീഫ് കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻവെസ്റ്റർ റിലേഷൻസ് ഓഫിസർ ശൈഖ് അബ്ദുല്ല ബിൻ ഖാലിദ് ആൽ ഖലീഫ എന്നിവർ ആശംസപ്രസംഗം നടത്തി.
ബഹ്‌റൈൻ ടൂറിസം ആന്റ് എക്‌സിബിഷൻ അതോറിറ്റി ടൂറിസം കൺസൾട്ടന്റ് ഡോ. അലി ഫോളാഡിന് ഗൾഫ് മാധ്യമം എക്‌സിക്യൂട്ടീവ് കമ്മിറ്റി ചെയർമാൻ ജമാൽ ഇരിങ്ങൽ മെമന്റോ സമ്മാനിച്ചു.
ശൈഖ് അബ്ദുല്ല ബിൻ ഖാലിദ് ആൽ ഖലീഫക്ക് മാധ്യമം ആന്റ് ഗൾഫ് മാധ്യമം ഗ്ലോബൽ ഹെഡ് - ബിസിനസ് ഓപ്പറേഷൻസ് മുഹമ്മദ് റഫീഖ് മെമന്റോ സമ്മാനിച്ചു. ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി ഇഹ്‌ജാസ് അസ്‌ലമിന് ‘ബഹ്റൈൻ ബീറ്റ്സ്’ പ്രോഗ്രാം കമ്മിറ്റി ചെയർമാൻ സയ്യീദ് റമദാൻ നദ് വി മെമന്റോ സമ്മാനിച്ചു.
ഇവന്റ് പാർട്ട്ണർ ആർ.പി ഗ്രൂപ്പ് ഓഫ് കമ്പനിക്കുവേണ്ടി ചന്ദൻ ഷേണായി ഡോ. അലി ഫോളാഡിൽനിന്ന് മെമന്റോ ഏറ്റുവാങ്ങി. ലുലു ഗ്രൂപ്പിനുവേണ്ടി സജിത് ടി.മുഹമ്മദ് അലിയും (ജനറൽ മാനേജർ ഹൈപ്പർ മാർക്കറ്റ് ഓപറേഷൻസ്), ഹൈലൈറ്റ് ഗ്രൂപ്പിനുവേണ്ടി സീനിയർ ജനറൽ മാനേജർ - സെയിൽസ്,നിഖിൽ എം.എം.വിയും ഡോ. അലി ഫോളാഡിൽനിന്ന് മെമന്റോ ഏറ്റുവാങ്ങി.
നൗഫൽ അടാട്ടിലിന് (ജനറൽ മാനേജർ അൽ റബീഹ് മെഡിക്കൽ സെന്റർ) സൈൻ ബഹ്‌റൈൻ കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻവെസ്റ്റർ റിലേഷൻസ് ഡയറക്ടർ ശൈഖ് അബ്ദുല്ല ബിൻ ഖാലിദ് ആൽ ഖലീഫ മെമന്റോ സമ്മാനിച്ചു. വി.കെ.എൽ ആന്റ് അൽ നമാൽ ഗ്രൂപ്പ് ഡയറക്ടർ ജീവൻ വർഗീസ് കുര്യൻ,ദാർ അൽ ഷിഫ മെഡിക്കൽ സെന്റർ എം.ഡി കെ.ടി മുഹമ്മദ് അലി, റിസാൻ ഗോൾഡ് ഡയറക്ടർമാരായ അഷ്‌റഫ് മായഞ്ചേരി, മുഹമ്മദ് നവാസ്, ശ്രീ സൗഖ്യ ആയുർവേദിക് സെന്റർ എം.ഡി അനിത മേനോൻ എന്നിവർ ശൈഖ് അബ്ദുല്ല ബിൻ ഖാലിദ് ആൽ ഖലീഫയിൽനിന്ന് മെമന്റോ ഏറ്റുവാങ്ങി.
ഉണ്ണി മേനോനെയും രമേശ് പിഷാരടിയെയും ആർ.പി ഗ്രൂപ്പ് ഓഫ് കമ്പനി പ്രതിനിധി ചന്ദൻ ഷേണായി ആദരിച്ചു.ഗൾഫ് മാധ്യമം എക്‌സിക്യൂട്ടീവ് കമ്മിറ്റി ചെയർമാൻ ജമാൽ ഇരിങ്ങൽ, ഗൾഫ് മാധ്യമം റീജണൽ മാനേജർ ജലീൽ അബ്ദുള്ള എന്നിവർ ആർട്ടിസ്റ്റുകളെ ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.