‘ഗൾഫ് മാധ്യമം’ ക്രൗൺ പ്ലാസയിൽ സംഘടിപ്പിച്ച മെഗാ മ്യൂസിക്കൽ ആൻഡ്​ എന്റർടെയ്ൻമെന്‍റ്​ പരിപാടി ‘ബഹ്റൈൻ ബീറ്റ്സ്’ ബഹ്‌റൈൻ ടൂറിസം ആൻഡ് എക്‌സിബിഷൻ അതോറിറ്റി ടൂറിസം കൺസൽട്ടന്റ് ഡോ. അലി ഫോളാഡ് ഉദ്ഘാടനം ചെയ്യുന്നു. ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി ഇഹ്‌ജാസ് അസ്‌ലം സി.എസ്, സൈൻ ബഹ്‌റൈൻ ചീഫ് കമ്യൂണിക്കേഷൻസ് ആൻഡ് ഇൻവെസ്റ്റർ റിലേഷൻസ് ഓഫിസർ ശൈഖ് അബ്ദുല്ല ബിൻ ഖാലിദ് ആൽ ഖലീഫ, മുഹമ്മദ് റഫീഖ് (ഗ്ലോബൽ ഹെഡ് - ബിസിനസ് ഓപറേഷൻസ്, മാധ്യമം ആൻഡ് ഗൾഫ് മാധ്യമം), സയ്യിദ് റമദാൻ നദ്‍വി (‘ബഹ്റൈൻ ബീറ്റ്സ്’ പ്രോഗ്രാം കമ്മിറ്റി ചെയർമാൻ), ജമാൽ ഇരിങ്ങൽ ഗൾഫ് മാധ്യമം എക്‌സിക്യൂട്ടിവ് കമ്മിറ്റി (ചെയർമാൻ), ചന്ദൻ ഷേണായി (ആർ.പി ഗ്രൂപ് പ്രതിനിധി), അശോക് ചാക്കോ ജോസഫ് (അഡ്മിൻ മാനേജർ, ആർ.പി ഗ്രൂപ് ഓഫ് കമ്പനി ബഹ്‌റൈൻ), സജിത് ടി. മുഹമ്മദ് അലി (ജനറൽ മാനേജർ, ഹൈപ്പർ മാർക്കറ്റ് ഓപറേഷൻസ് ലുലു ഗ്രൂപ്), അശ്വിൻ യു. (​സെയിൽസ് ഓഫിസർ -ഹൈലൈറ്റ് ഗ്രൂപ്പ്) നൗഫൽ അടാട്ടിൽ (ജനറൽ മാനേജർ, അൽ റബീഹ് മെഡിക്കൽ സെന്റർ), ജലീൽ അബ്ദുല്ല (റീജനൽ മാനേജർ, ഗൾഫ് മാധ്യമം ബഹ്റൈൻ) എന്നിവർ വേദിയിൽ

പ്ര​തി​ഭ​ക​ളു​ടെ സം​ഗ​മ​മാ​യി ‘ബ​ഹ്റൈ​ൻ ബീ​റ്റ്സ്’

മ​നാ​മ: ‘ഗ​ൾ​ഫ് മാ​ധ്യ​മം’ ക്രൗ​ൺ പ്ലാ​സ​യി​ൽ സം​ഘ​ടി​പ്പി​ച്ച മെ​ഗാ മ്യൂ​സി​ക്ക​ൽ ആ​ൻ​ഡ്​ എ​ന്റ​ർ​ടെ​യ്ൻ​മെ​ന്‍റ്​ പ​രി​പാ​ടി ‘ബ​ഹ്റൈ​ൻ ബീ​റ്റ്സ്’ ഭ​ര​ണ, സാം​സ്കാ​രി​ക, സാ​മൂ​ഹി​ക, ബി​സി​ന​സ് മേ​ഖ​ല​യി​ലെ പ്ര​മു​ഖ​രു​ടെ സാ​ന്നി​ധ്യം​കൊ​ണ്ട് സ​മ്പ​ന്ന​മാ​യി.

ബ​ഹ്‌​റൈ​ൻ ടൂ​റി​സം ആ​ൻ​ഡ് എ​ക്‌​സി​ബി​ഷ​ൻ അ​തോ​റി​റ്റി ടൂ​റി​സം ക​ൺ​സ​ൽ​ട്ട​ന്റ് ഡോ. ​അ​ലി ഫോ​ളാ​ഡാ​ണ് പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്. മാ​ധ്യ​മം ആ​ൻ​ഡ് ഗ​ൾ​ഫ് മാ​ധ്യ​മം ഗ്ലോ​ബ​ൽ ഹെ​ഡ് - ബി​സി​ന​സ് ഓ​പ​റേ​ഷ​ൻ​സ് മു​ഹ​മ്മ​ദ് റ​ഫീ​ഖ് സ്വാ​ഗ​തം പ​റ​ഞ്ഞു. ഇ​ന്ത്യ​ൻ എം​ബ​സി സെ​ക്ക​ൻ​ഡ് സെ​ക്ര​ട്ട​റി ഇ​ഹ്‌​ജാ​സ് അ​സ്‌​ലം, സൈ​ൻ ബ​ഹ്‌​റൈ​ൻ ചീ​ഫ് ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് ആ​ൻ​ഡ് ഇ​ൻ​വെ​സ്റ്റ​ർ റി​ലേ​ഷ​ൻ​സ് ഓ​ഫി​സ​ർ ശൈ​ഖ് അ​ബ്ദു​ല്ല ബി​ൻ ഖാ​ലി​ദ് ആ​ൽ ഖ​ലീ​ഫ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ബ​ഹ്‌​റൈ​ൻ ടൂ​റി​സം ആ​ൻ​ഡ് എ​ക്‌​സി​ബി​ഷ​ൻ അ​തോ​റി​റ്റി ടൂ​റി​സം ക​ൺ​സ​ൽ​ട്ട​ന്റ് ഡോ. ​അ​ലി ഫോ​ളാ​ഡി​ന് ഗ​ൾ​ഫ് മാ​ധ്യ​മം എ​ക്‌​സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജ​മാ​ൽ ഇ​രി​ങ്ങ​ൽ മെ​മ​​ന്റോ സ​മ്മാ​നി​ച്ചു.​ശൈ​ഖ് അ​ബ്ദു​ല്ല ബി​ൻ ഖാ​ലി​ദ് ആ​ൽ ഖ​ലീ​ഫ​ക്ക് മാ​ധ്യ​മം ആ​ൻ​ഡ് ഗ​ൾ​ഫ് മാ​ധ്യ​മം ഗ്ലോ​ബ​ൽ ഹെ​ഡ് - ബി​സി​ന​സ് ഓ​പ​റേ​ഷ​ൻ​സ് മു​ഹ​മ്മ​ദ് റ​ഫീ​ഖ് മെ​മ​​ന്റോ സ​മ്മാ​നി​ച്ചു. ഇ​ന്ത്യ​ൻ എം​ബ​സി സെ​ക്ക​ൻ​ഡ് സെ​ക്ര​ട്ട​റി ഇ​ഹ്‌​ജാ​സ് അ​സ്‌​ല​മി​ന് ‘ബ​ഹ്റൈ​ൻ ബീ​റ്റ്സ്’ പ്രോ​ഗ്രാം ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സ​യ്യി​ദ് റ​മ​ദാ​ൻ ന​ദ്‍വി മെ​മ​​ന്റോ സ​മ്മാ​നി​ച്ചു. ഇ​വ​ന്റ് പാ​ർ​ട്ണ​ർ ആ​ർ.​പി ഗ്രൂ​പ് ഓ​ഫ് ക​മ്പ​നി​ക്കു​വേ​ണ്ടി ച​ന്ദ​ൻ ഷേ​ണാ​യി ഡോ. ​അ​ലി ഫോ​ളാ​ഡി​ൽ​നി​ന്ന് മെ​മ​​ന്റോ ഏ​റ്റു​വാ​ങ്ങി.

ലു​ലു ഗ്രൂ​പ്പി​നു​വേ​ണ്ടി ഓ​പ​റേ​ഷ​ൻ​സ് മാ​നേ​ജ​ർ ടി.​എം. സ​ജി​ത്തും ഹൈ​ലൈ​റ്റ് ഗ്രൂ​പ്പി​നു​വേ​ണ്ടി സീ​നി​യ​ർ ജ​ന​റ​ൽ മാ​നേ​ജ​ർ - സെ​യി​ൽ​സ് നി​ഖി​ൽ എം.​എം.​വി​യും ഡോ. ​അ​ലി ഫോ​ളാ​ഡി​ൽ​നി​ന്ന് മെ​മ​​ന്റോ ഏ​റ്റു​വാ​ങ്ങി. സ​ക്കീ​ർ (ഷി​ഫ അ​ൽ ജ​സീ​റ മെ​ഡി​ക്ക​ൽ സെ​ന്റ​ർ), നൗ​ഫ​ൽ അ​ടാ​ട്ടി​ൽ (ജ​ന​റ​ൽ മാ​നേ​ജ​ർ, അ​ൽ റ​ബീ​ഹ് മെ​ഡി​ക്ക​ൽ സെ​ന്റ​ർ) എ​ന്നി​വ​ർ​ക്ക് സൈ​ൻ ബ​ഹ്‌​റൈ​ൻ ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് ആ​ൻ​ഡ് ഇ​ൻ​വെ​സ്റ്റ​ർ റി​ലേ​ഷ​ൻ​സ് ഡ​യ​റ​ക്ട​ർ ശൈ​ഖ് അ​ബ്ദു​ല്ല ബി​ൻ ഖാ​ലി​ദ് ആ​ൽ ഖ​ലീ​ഫ മെ​മ​​ന്റോ സ​മ്മാ​നി​ച്ചു.

വി.​കെ.​എ​ൽ ആ​ൻ​ഡ് അ​ൽ ന​മാ​ൽ ഗ്രൂ​പ് ഡ​യ​റ​ക്ട​ർ ജീ​വ​ൻ വ​ർ​ഗീ​സ് കു​ര്യ​ൻ, ദാ​ർ അ​ൽ ഷി​ഫ മെ​ഡി​ക്ക​ൽ സെ​ന്റ​ർ എം.​ഡി കെ.​ടി. മു​ഹ​മ്മ​ദ് അ​ലി, റി​സാ​ൻ ഗോ​ൾ​ഡ് ഡ​യ​റ​ക്ട​ർ​മാ​രാ​യ അ​ഷ്‌​റ​ഫ് മാ​യ​ഞ്ചേ​രി, മു​ഹ​മ്മ​ദ് ന​വാ​സ്, ശ്രീ ​സൗ​ഖ്യ ആ​യു​ർ​വേ​ദി​ക് സെ​ന്റ​ർ എം.​ഡി അ​നി​ത മേ​നോ​ൻ എ​ന്നി​വ​ർ ശൈ​ഖ് അ​ബ്ദു​ല്ല ബി​ൻ ഖാ​ലി​ദ് ആ​ൽ ഖ​ലീ​ഫ​യി​ൽ​നി​ന്ന് മെ​മ​​ന്റോ ഏ​റ്റു​വാ​ങ്ങി.

ഉ​ണ്ണി മേ​നോ​നെ​യും ര​മേ​ശ് പി​ഷാ​ര​ടി​യെ​യും ആ​ർ.​പി ഗ്രൂ​പ് ഓ​ഫ് ക​മ്പ​നി പ്ര​തി​നി​ധി ച​ന്ദ​ൻ ഷേ​ണാ​യി ആ​ദ​രി​ച്ചു. ഗ​ൾ​ഫ് മാ​ധ്യ​മം എ​ക്‌​സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജ​മാ​ൽ ഇ​രി​ങ്ങ​ൽ, ഗ​ൾ​ഫ് മാ​ധ്യ​മം റീ​ജ​ന​ൽ മാ​നേ​ജ​ർ ജ​ലീ​ൽ അ​ബ്ദു​ല്ല എ​ന്നി​വ​ർ ആ​ർ​ട്ടി​സ്റ്റു​ക​ളെ ആ​ദ​രി​ച്ചു.

Tags:    
News Summary - Bahrain Beats' as a gathering of talents

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.