Posted On
date_range Updated On
date_range കത്തി കാട്ടി മൊബൈല്‍ കവരാന്‍ ശ്രമം: പ്രതിക്ക് മൂന്നുവര്‍ഷം തടവ്
മനാമ: കത്തി കാട്ടി ഭീഷണിപ്പെടുത്തി മൊബൈല്‍ കവരാന്‍ ശ്രമിച്ച കേസിലുള്‍പ്പെട്ട പ്രതിക്ക് റിവിഷന്‍ കോടതി മൂന്നുവര്‍ഷം തടവുശിക്ഷ വിധിച്ചു. നേരത്തേ ഒന്നാം ക്ലാസ് കോടതി ഇയാള്‍ക്ക് അഞ്ചുവര്‍ഷം തടവ് വിധിച്ചിരുന്നു. ശിക്ഷയില്‍ ഇളവ് തേടി നല്കിയ റിവിഷന്‍ ഹരജി പരിഗണിച്ച കോടതി മൂന്നു വര്‍ഷമാക്കി ഇളവ് ചെയ്യുകയായിരുന്നു.
സിത്ര പൊലീസ് സ്റ്റേഷന് പരിധിയില്‍ നടന്ന സംഭവത്തില്‍ ബഹ്റൈന്‍ യുവാവ് റോഡിലൂടെ നടന്നുപോവുകയായിരുന്ന ഏഷ്യക്കാരനെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയാണ് കൈയിലുണ്ടായിരുന്ന മൊബൈല്‍ കവരാന്‍ ശ്രമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.