???? ???????? ??????? ????????????????????? ????????????????

വനിത ട്രാഫിക് പൊലീസ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

മനാമ: വനിതാ ട്രാഫിക് പൊലീസ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. അപകടങ്ങളില്‍ ഇടപെടാനും നടപടികള്‍ സ്വീകരിക്കാനുമുള്ള പരിശീലനം നേടുകയും പ്രവര്‍ത്തന രംഗത്തേക്ക് വരികയും ചെയ്തിട്ടുണ്ടെന്ന് ട്രാഫിക് വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയർ ശൈഖ് അബ്ദുറഹ്മാന്‍ ബിന്‍ അബ്​ദുല്‍ വഹാബ് ആല്‍ ഖലീഫ വ്യക്തമാക്കി. പട്രോളിങ്, അപകടങ്ങളില്‍ ഇടപെടുക, നടപടികള്‍ സ്വീകരിക്കുക എന്നീ കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ യോഗ്യത നേടിയവരെയാണ് വിന്യസിച്ചിട്ടുള്ളത്. ഒരു വര്‍ഷത്തിലധികം ഈ മേഖലയില്‍ വനിത ട്രാഫിക് പൊലീസുകാര്‍ക്ക് പരിശീലനം നല്‍കിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി. വിവിധ തരം അപകടങ്ങളില്‍ ഇടപെട്ട് നടപടികള്‍ സ്വീകരിക്കുന്നതിനുള്ള പരിശീലനം വിജയകരമായി പൂര്‍ത്തീകരിക്കാന്‍ സംഘത്തിന് സാധിച്ചിട്ടുണ്ട്. പരിശീലനം പൂര്‍ത്തിയാക്കിയവരെ ട്രാഫിക് ഓപറേഷന്‍സ് ആൻറ്​ മാനേജ്മ​െൻറ്​ ഡയറക്ടറേറ്റ് മേധാവി ലഫ്. കേണല്‍ ആദില്‍ അദ്ദൂസരി ആദരിച്ചു. റോഡ് സുരക്ഷാ മേഖലയില്‍ ശരിയായ രൂപത്തില്‍ പ്രവര്‍ത്തിക്കാന്‍ സംഘത്തിന് സാധ്യമാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.