മനാമ: ബഹ്റൈന്‍ ഹജ്ജ് മിഷന്‍ പ്രവര്‍ത്തനങ്ങള്‍ വിശുദ്ധ സ്ഥലങ്ങളില്‍ സജീവമായതായി ചെയര്‍മാന്‍ അറിയിച്ചു. ഹജ്ജ് മിഷന്‍ സംഘം വിശുദ്ധ ഭൂമിയില്‍ എത്തിച്ചേരുകയും തീര്‍ഥാടകരെ സ്വീകരിക്കുന്നതിനുള്ള ഒരുക്കം പൂര്‍ത്തീകരിക്കുകയും ചെയ്തിട്ടുണ്ട്. ആഭ്യന്തര മന്ത്രിയുടെ നിര്‍ദേശ പ്രകാരം ബഹ്റൈനില്‍ നിന്നുള്ള ഹജ്ജ് തീര്‍ഥാടകര്‍ക്കാവശ്യമായ സംവിധാനങ്ങള്‍ ഒരുക്കാനും വിവിധ സബ് കമ്മിറ്റികളുമായി ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ കോര്‍ഡിനേറ്റ് ചെയ്യാനും സാധിച്ചിട്ടുണ്ട്. പൊതു സുരക്ഷാ കമ്മിറ്റിയുടെ പ്രവര്‍ത്തനം വേഗത്തിലാക്കുകയും വിശുദ്ധ സ്ഥലങ്ങളിലെ താമസ സ്ഥലങ്ങളില്‍ ആവശ്യമായ സുരക്ഷ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തുകൊണ്ടിരിക്കുന്നുമുണ്ട്. ട്രാഫിക് ആന്‍റ് ലൈസന്‍സിങ് കമ്മിറ്റി, സെക്യൂരിറ്റി കമ്മിറ്റി തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങളും പൂര്‍ത്തീകരിച്ചു കൊണ്ടിരിക്കുകയാണ്. ഹജ്ജ് തീര്‍ഥാടകര്‍ക്ക് പ്രയാസ രഹിതമായി കര്‍മങ്ങള്‍ അനുഷ്ഠിക്കാന്‍ സൗദി ഹജ്ജ് മന്ത്രാലയവുമായി സഹകരിച്ചാണ് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. തീര്‍ഥാടകര്‍ താമസിക്കുന്ന ഇടങ്ങള്‍ സന്ദര്‍ശിക്കുകയും സുരക്ഷ സംവിധാനങ്ങള്‍ ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്. അടിയന്തിര യാത്രാസംവിധാനം, തീപിടുത്തം നിയന്ത്രിക്കുന്നതിനുള്ള ഉപകരണങ്ങള്‍, സുരക്ഷിതമായ വഴി എന്നിവ ഉറപ്പാക്കാന്‍ സംഘത്തിന് സാധിച്ചിട്ടുണ്ടെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. വിശുദ്ധ സ്ഥലങ്ങളില്‍ വിവിധ ആവശ്യങ്ങള്‍ക്കായി സര്‍വീസ് നടത്തുന്ന വാഹനങ്ങളുടെ താല്‍ക്കാലിക പെര്‍മിറ്റ് തയാറാക്കിയിട്ടുണ്ടെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.