???????? ????????? ????????????????? ????? ?????????????? ??????? ??????????????

സിറിയന്‍ അഭയാര്‍ഥി വിദ്യാര്‍ഥികളില്‍ മികവ് പുലര്‍ത്തിയവര്‍ക്ക് ആദരം

മനാമ: ജോര്‍ദാനിലെ അഭയാര്‍ഥി ക്യാമ്പുകളിലുള്ള വിദ്യാര്‍ഥികളില്‍ മികവ് പുലര്‍ത്തിയവര്‍ക്ക് റോയല്‍ ചാരിറ്റി ഓര്‍ഗനൈസേഷന്‍ ആദരവ് നല്‍കി. സിറിയന്‍ അഭയാര്‍ഥികള്‍ക്കായി ആര്‍.സി.ഒ സ്ഥാപിച്ച ബഹ്റൈന്‍ സ്കൂളിലെ പഠന മികവ് തെളിയിച്ച വിദ്യാര്‍ഥികളെയാണ് ആദരിച്ചത്.
ഹമദ് രാജാവി​​​െൻറ യുവജന-ചാരിറ്റി കാര്യങ്ങള്‍ക്കായുള്ള പ്രത്യേക പ്രതിനിധിയും ആര്‍.സി.ഒ ചെയര്‍മാനുമായ ശൈഖ് നാസിര്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയുടെ രക്ഷാധികാരത്തില്‍ സംഘടിപ്പിച്ച ചടങ്ങളിൽ സഅ്തരി അഭയാര്‍ഥി ക്യാമ്പില്‍ നിന്നുള്ള മികവ് തെളിയിച്ച വിദ്യാര്‍ഥികള്‍ ആദരവ് ഏറ്റു വാങ്ങി.
സിറിയന്‍ അഭയാര്‍ഥി വിദ്യാര്‍ഥികള്‍ക്ക് പഠന സൗകര്യമൊരുക്കാനാണ് ബഹ്റൈന്‍ സ്കൂള്‍ ഇവിടെ സ്ഥാപിച്ചതെന്ന് ആര്‍.സി.ഒ സെക്രട്ടറി ജനറല്‍ ഡോ. മുസ്തഫ അസ്സയ്യിദ് വ്യക്തമാക്കി. രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫയുടെ നിര്‍ദേശമനുസരിച്ചായിരുന്നു ഇത് നേരത്തെ ആരംഭിച്ചത്​.
സിറിയന്‍ അഭയാര്‍ഥികളോട് ദയാവായ്പ് കാണിക്കുന്ന ജോര്‍ദാന്‍ രാജാവ് അബ്​ദുല്ല രണ്ടാമനും അദ്ദേഹം പ്രത്യേകം നന്ദി രേഖപ്പെടുത്തി. സിറിയന്‍ അഭയാര്‍ഥികള്‍ക്ക് സഹായം നല്‍കുന്നതില്‍ ബഹ്റൈന്‍ ജനത കാണിക്കുന്ന താല്‍പര്യം ഏറെ പ്രശംസനീയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സിറിയന്‍ സഹോദരങ്ങളോട് നിറഞ്ഞ സ്നേഹവും കാരുണ്യവുമാണ് ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫയും ജോര്‍ദാന്‍ ഭരണാധികാരി കിങ് അബ്​ദുല്ല രണ്ടാമനും പുലര്‍ത്തുന്നതെന്നും ഡോ. മുസ്തഫ അസ്സയ്യിദ് കൂട്ടിച്ചേര്‍ത്തു.
Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.