മനാമ: ബഹ്റൈനിൽ േഹാസ്പിറ്റാലിറ്റി മേഖലയിൽ സ്വദേശികൾക്ക് 1000 തൊഴിൽ അവസരങ്ങൾ നിലവിലുണ്ടെന്ന് തൊഴിൽ, സാമൂ ഹിക വികസന മന്ത്രി ജമീൽ ഹുമൈദാൻ െവളിപ്പെടുത്തി. തൊഴിൽ മേളയുടെ ഭാഗമായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. രാജ് യത്ത് ടൂറിസം വ്യവസായം വികസിക്കുന്നതിനനുസരിച്ച് പ്രാദേശിക മാനവവിഭവശേഷി കൂടി വരികയാണ്. ഇന്നലെ അവസാനിച്ച തൊഴിൽ മേളയിൽ ഹോട്ടലുകൾ, ട്രാവൽ ഏജൻസികൾ, ടൂറിസം സേവന ദാതാക്കൾ എന്നിവരുൾപ്പെടെ അഞ്ഞൂറിലധികം തൊഴിൽ അവസരങ്ങൾക്ക് സ്വദേശികളെ ക്ഷണിച്ചിരുന്നു.
സർവകലാശാല, ഡിപ്ലോമ, ഹൈസ്‌കൂൾ വിദ്യാഭ്യാസം ഉള്ളവർക്കാണ് ഹോസ്പിറ്റാലിറ്റി വ്യവസായത്തിലെ അവസരങ്ങൾ തുറന്നിട്ടിരുന്നത്. 300 ബി.ഡി മുതൽ 1300 ബി.ഡി വരെ മാസ ശമ്പളമുള്ള തൊഴിൽ അവസരങ്ങളാണ് 55 ഹോട്ടലുകളും ട്രാവൽ ഏജൻസികളും ടൂറിസം സേവന മേഖലയിൽ ഉള്ളതായി മേളയിൽ തൊഴിൽ ദാതാക്കൾ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.