സര്‍ട്ടിഫിക്കറ്റില്ലാതെ വാറ്റ്​ ഈടാക്കിയ സ്​ഥാപനത്തിനെതിരെ നടപടി

മനാമ: വാറ്റ് ഈടാക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ ഉപഭോക്താക്കളില്‍ നിന്ന് പുതിയ നികുതി ഈടാക്കിയെന ്ന പരാതിയുടെ അടിസ്ഥാനത്തില്‍ വ്യാപാര സ്ഥാപനം അധികൃതര്‍ പൂട്ടി സീൽ ചെയ്​തു. നിയമം ലംഘിച്ച് വാറ്റ് ഈടാക്കാന്‍ സ മ്മതിക്കുകയില്ലെന്ന്​ അധികൃതർ വ്യക്തമാക്കി. ഇക്കാര്യത്തില്‍ ഉപഭോക്​തൃ സംരക്ഷണ ഡയറക്​ടറേറ്റുമായി സഹകരിച്ച് നടപടികള്‍ സ്വീകരിക്കും. വാറ്റ് ഈടാക്കുന്നതിന് മതിയായ സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്. വാറ്റുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് ഉപഭോക്താക്കളില്‍ നിന്ന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഉപഭോക്താക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും ചൂഷണം തടയുന്നതിനും ശക്തമായ നടപടികളും പരിശോധനകളും തുടരുമെന്ന് വ്യവസായ^വാണിജ്യ^ടൂറിസം മന്ത്രാലയം വ്യക്തമാക്കി.
വാറ്റ് ഈടാക്കുന്ന സ്ഥാപനങ്ങള്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റ് ഉപഭോക്താക്കള്‍ക്ക് കാണും വിധം പ്രദര്‍ശിപ്പിക്കണമെന്ന് വ്യവസ്ഥയുണ്ട്. നിയമലംഘനം തടയുന്നതിന് പൊതുജനങ്ങളുടെ സഹകരണവും മന്ത്രാലയം അഭ്യര്‍ഥിച്ചിട്ടുണ്ട്.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.