യാത്ര സമിതി എയർ ഇന്ത്യ മാനേജ്​മെൻറുമായി ചർച്ച നടത്തി

മനാമ: ബഹ്‌റൈൻ പ്രവാസികളുടെ വിവിധ യാത്ര പ്രശ്​നങ്ങൾ ഉന്നയിച്ച്​ യാത്ര അവകാശ സംരക്ഷണ സമിതി ബഹ്‌റൈൻ എയർ ഇന്ത്യ കൺട്രി മാനേജർ സാക്കത്ത് സരൺ, സെയിൽസ് മാനേജർ നാരായണ മേനോൻ എന്നുവരുമായി കൂടിക്കാഴ്​ച നടത്തി. കണ്ണൂർ വിമാനത്താവളത്തിലേക്ക് ഈ വേനൽ സീസൺ മുതൽ ബഹ്‌റൈനിൽ നിന്നും നേരിട്ട് എയർ ഇന്ത്യ എക്​സ്​പ്രസ്​ സർവീസ് തുടങ്ങുന്നതിനുള്ള അനുമതി ഉടൻ ലഭ്യമാകുമെന്ന് യാത്ര സമിതി ഭാരവാഹികളെ എയർ ഇന്ത്യ അധികൃതർ അറിയിച്ചു.

മൃതദേഹം കൊണ്ട് പോകുന്നതിനുള്ള ചാർജ്​ യു.എ.ഇ യിലെ അടിസ്ഥാന നിരക്കിന് തുല്യമായ 150 ദിനാർ ആക്കണമെന്ന യാത്ര സമിതിയുടെ അഭ്യർഥന എയർ ഇന്ത്യ ഉന്നത അധികാരികളെ അറിയിക്കാമെന്നും ഉറപ്പ് നൽകി. മൃതദേഹം കൊണ്ടുപോകാൻ ബഹ്‌റൈനിൽ നിന്നും ഇപ്പോൾ പ്രഖ്യാപിച്ച നിരക്ക് 225 ദിനാർ ആണ്. ഇതിനോടൊപ്പം നികുതികൾ കൂടി വരുമ്പോൾ ഏതാണ്ട്​ പഴയ നിരക്ക്​ തന്നെ വരുന്നുണ്ട്. വിസ മെസേജ്​ ഓൺലൈൻ വഴി ചെയ്യുവാനുള്ള സൗകര്യം ഏർപ്പെടുത്തണമെന്നും അഭ്യർഥിച്ചു. തിരുവനന്തപുരത്തേക്ക് ബഹ്‌റൈനിൽ നിന്ന്​ എയർ ഇന്ത്യ സർവീസ് പുനഃസ്ഥാപിക്കുന്നതിനുള്ള സാധ്യതയും ആരാഞ്ഞു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.