സിംസ്​ ഭവന പദ്ധതി: നാലു വീടുകൾ കൈമാറി

മനാമ: ‘സിംസ് ഹോം ഫോർ ഹോംലെസ്​’ പദ്ധതിക്കുകീഴിൽ ഭവനരഹിതരായ നാല് കുടുംബങ്ങൾക്ക് വീടൊരുക്കിയതായി സീറോ മലബാർ സ ൊസൈറ്റി (സിംസ്) ഭാരവാഹികൾ അറിയിച്ചു. പത്തനംതിട്ട ഏനാത്തിന് സമീപം മെതുകുമേലിൽ ഷെഡ്ഡുകളിൽ കഴിഞ്ഞിരുന്ന നാല് കു ടുംബങ്ങൾക്കാണ് സിംസ്​ പുതുവത്സര സമ്മാനമായി വീടുകൾ നൽകിയത്. പള്ളിവാതുക്കൾ സുനന്ദ, ജെസ്സി, സുജാത, ലത തുടങ്ങിയവരുടെ കുടുംബങ്ങൾ വീടുകളുടെ താക്കോൽ ഏറ്റുവാങ്ങി. സിംസി​​​െൻറ പോയ വർഷത്തെ ‘വർക്ക് ഓഫ് മേഴ്​സി’ അവാർഡ്​ ജേതാവ് ഡോ .എം.എസ്​. സുനിലി​​​െൻറ നേതൃത്വത്തിലാണ്​ വീടുകൾ നിർമിച്ചത്. ഇതിൽ കഴിഞ്ഞ പ്രളയത്തിൽ വീട് നഷ്​ടപ്പെട്ട രണ്ട്​ കുടുംബവും ഉൾപെടും. രണ്ട് മുറികളും ഹാളും അടുക്കളയും ശുചിമുറിയും അടങ്ങിയ വീടുകളാണ് നിർമിച്ചത്​. ഏനാത്ത് നടന്ന ചടങ്ങിൽ എം.എൽ.എമാരായ അടൂർ പ്രകാശ്, ചിറ്റയം ഗോപകുമാർ എന്നിവർ മുഖ്യാഥിതികൾ ആയിരുന്നു. ഡോ.വിനു ജോർജ്, നേഥൻ ജോർജ്, ദിലീപ്, സിംസ് ജനറൽ സെക്രട്ടറി ജോയ് തരിയത് തുടങ്ങിയവർ താക്കോൽദാനം നിർവഹിച്ചു.

സിംസ് മുൻ പ്രസിഡൻറും ഭവന നിർമാണ പദ്ധതിയുടെ കോഒാഡിനേറ്ററുമായ ബെന്നി വർഗീസ്, സിംസ് കോർ ഗ്രൂപ്പ് അംഗം ജോസ് ചാലിശ്ശേരി,ജയലാൽ, സന്തോഷ്, പ്രവീൺ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഡോ.എം.എസ്​.സുനിലി​​​െൻറ പ്രധാന കർമപദ്ധതിയായ ഭവനരഹിതർക്ക്​ വീടെന്ന ആശയത്തിൽ സിംസും പങ്കാളികളാവുകയായിരുന്നു. 11 വീടുകൾ ആയിരുന്നു സിംസ് അംഗങ്ങളുടെ സഹായത്തോടെ നൽകാൻ തീരുമാനിച്ചത്. വിധവകളെയും ഭർത്താവോ മക്കളോ രോഗികൾ ആയിട്ടുള്ളവരെയും ആണ് പദ്ധതിയുടെ ഗുണഭോക്താക്കളായി തെരഞ്ഞെടുത്തിട്ടുള്ളത്. ഒരുവർഷം പൂർത്തിയാകുന്നതിന് മുമ്പ്​തന്നെ പത്ത് വീടുകൾ പൂർത്തിയാക്കി നൽകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന്​ പ്രൊജക്റ്റ് കോഒാഡിനേറ്റർ ബെന്നി വർഗീസ് അറിയിച്ചു. ബാക്കിയുള്ള ഒരു വീട്​ ഫെബ്രുവരിയിൽ പൂർത്തിയാകും. ഇതോടെ, പാർപ്പിട പദ്ധതിയുടെ ഒന്നാം ഘട്ടം പൂർത്തിയാകും. തുടർന്നും ഇത്തരം പദ്ധതികൾ ആവിഷ്​കരിക്കുമെന്ന്​ പ്രസിഡൻറ്​ പോൾ ഉറുവത്ത് അറിയിച്ചു. പി.പി. ചാക്കുണ്ണി, പോൾ ഉറുവത്ത് , ചാൾസ് ആലൂക്ക, പി.ടി.ജോസഫ്, നെൽസൺ വർഗീസ്, ജേക്കബ് വാഴപ്പിള്ളി,ജോയ് തരിയത്ത്, ബിജു പാറക്കൽ തുടങ്ങിയവർ അംഗങ്ങളായ സമിതിയാണ് സിംസ്​ ഭവന പദ്ധതിക്ക്​ നേതൃത്വം നൽകുന്നത്.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.