മനാമ: ബലിപെരുന്നാളിനോടുബന്ധിച്ച് ബഹ്റൈൻ ബാഡ്മിന്റൺ ആൻഡ് സ്ക്വാഷ് ഫെഡറേഷൻ ഓപൺ ടൂർണമെന്റ് സംഘടിപ്പിക്കുന്നു. ജൂൺ 10 മുതൽ 14 വരെ നീണ്ടുനിൽക്കുന്ന മത്സരങ്ങൾ ഖലീഫ സ്പോർട്സ് സിറ്റി ഇന്റർനാഷനൽ ഇൻഡോർ സ്റ്റേഡിയത്തിലാണ് അരങ്ങേറുക.
കുട്ടികൾക്കുള്ള മിക്സഡ് ഡബിൾസ് മത്സരവും ഉണ്ടായിരിക്കും. ഒമ്പതു വയസ്സ് മുതൽ 19 വയസ്സുവരെ സിംഗിൾസ്, ഡബിൾസ്, മിക്സഡ് ഡബിൾസ് കൂടാതെ മുതിർന്നവർക്ക് മെൻ ഡബിൾസ്, വുമൺ ഡബിൾസ്, മിക്സഡ് ഡബിൾസ് എന്നിവയും പുതുതായി മോട്ടിവേഷൻ ഡബിൾസ് (2 കളിക്കാർക്ക് ടോട്ടൽ 175kg യിലധികം തൂക്കം) എന്ന മത്സരങ്ങളും ഉൾപ്പെടുത്തിട്ടുണ്ട്.
ജി.സി.സിയിലെ വിസയുള്ള ഏതൊരു പൗരനും അംഗമാകാവുന്നതാണ്. ബാഡ്മിന്റൺ ഏഷ്യ റഫറി ഷാനിൽ അബ്ദുൽ റഹിം ടൂർണമെന്റ് നിയന്ത്രിക്കുന്നതാണ്. ആകർഷകമായ സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത് എന്ന് ടൂർണമെന്റ് ഡയറക്ടർ ബിനോയ് വർഗീസ് - (+973 3606 9968) അറിയിച്ചു.
ജൂൺ ഏഴു വരെ ചാംപ്യൻഷിപ്പിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. വിശദവിവരങ്ങൾക്ക് റഫറി ഷാനിൽ 37746468 / ടൂർണമെന്റ് മാനേജർ ജോബിൻ ജോൺ - 33723515 / BBSF-നാഷനൽ കോച്ച് അഹമ്മദ് 37032830 എന്നിവരെ ബന്ധപ്പെടുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.