മനാമ: സല്ലാഖിലെ ബി.ഐ.സി റോഡില്‍ കഴിഞ്ഞ ദിവസം കാലത്തുണ്ടായ ബൈക്ക് അപകടത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ ശ്രീപദ് പ്രസാദ് ബന്ദോഡ്കര്‍ (28) മരിച്ചു.
ഫസ്റ്റ് മോട്ടോഴ്സില്‍ സെയ്ല്‍സ് എക്സിക്യൂട്ടിവ് ആയിരുന്നു. സിഗ്നലില്‍ പച്ച ലൈറ്റ് കത്തിയതിനെ തുടര്‍ന്ന് ബൈക്കില്‍ പെട്രോള്‍ സ്റ്റേഷനിലേക്ക് തിരിയവെ ഒരു എസ്.യു.വി ഇടിക്കുകയാണുണ്ടായത്.
എസ്.യു.വി ചുകപ്പ് സിഗ്നല്‍ അവഗണിച്ചത്തെി ബൈക്കിന് ഇടിക്കുകയാരിന്നുവെന്നാണ് വിവരം. അപകടത്തില്‍ പരിക്കേറ്റ യുവാവിനെ ബി.ഡി.എഫ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ബോധം നഷ്ടപ്പെടാത്തതിനെ തുടര്‍ന്ന് പ്രസാദ് തന്നെയാണ് തന്‍െറ പിതാവിന്‍െറ നമ്പര്‍ സമീപത്തുള്ളവര്‍ക്ക് കൊടുത്തത്.
ആശുപത്രിയിലത്തെിച്ചെങ്കിലും ഉച്ചയോടെ മരിച്ചു. ബഹ്റൈനില്‍ ജനിച്ചുവളര്‍ന്നയാളാണ് പ്രസാദ്. ഏഷ്യന്‍ സ്കൂള്‍, ഇന്ത്യന്‍ സ്കൂള്‍, ഗ്ളോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലായിരുന്നു പഠനം. പിതാവ് ജയ പ്രകാശ് ബന്ദോഡ്കര്‍ 1977 മുതല്‍ ബഹ്റൈന്‍ പ്രവാസിയാണ്. ഇയാള്‍ ‘റെഡെക്സി’ലാണ് ജോലി ചെയ്യുന്നത്. മാതാവ് സ്വരൂപ പ്രീതി പ്രകാശ് ബന്ദോഡ്കറും സഹോദരന്‍ പ്രതീകും മുംബൈയിലാണുള്ളത്. ഇവരുടെ കുടുംബവീട് ഗോവയിലാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. സംഭവത്തെ തുടര്‍ന്ന് എസ്.യു.വിയുടെ ഡ്രൈവറെ കസ്റ്റഡിയില്‍ എടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.