പി.എം ഷട്ട് ലേഴ്സ് ക്ലബ് അംഗങ്ങൾക്കുള്ള ജഴ്സി താഹ സിബിലി കൈമാറുന്നു
മനാമ: ബഹ്റൈനിൽ നിന്നും സൗദി അറേബ്യയിൽ നിന്നുമുള്ള മൂന്ന് ക്ലബ് ടീമുകൾ പങ്കെടുക്കുന്ന സൗഹൃദ പുരുഷ ഡബിൾസ് ബാഡ്മിന്റൺ മത്സരം നവംബർ 29ന് നുവൈദ്രത്ത് ക്ലബിൽ നടക്കും. ‘സ്മാഷ് ഓഫ് ദ ടൈറ്റൻസ്’ എന്ന് പേരിട്ടിരിക്കുന്ന ടൂർണമെന്റിൽ ബഹ്റൈനിലുള്ള 8 പി.എം ഷട്ട് ലേഴ്സ്, എഡുസ്പോർട്സ് എന്നീ ബാഡ്മിന്റൺ ക്ലബുകളും, സൗദിയുടെ ഓബറോൺ ബാഡ്മിന്റൺ ക്ലബും പങ്കെടുക്കും. 8 പി.എം ഷട്ട് ലേഴ്സ് ക്ലബ് അംഗങ്ങൾക്കുള്ള ജഴ്സി, സ്പോൺസർ താഹ സിബിലി (ഫസ്റ്റ് കെയർ) കൈമാറി.
രാവിലെ 9 മുതൽ വൈകീട്ട് 6 വരെ 65ലധികം മത്സരങ്ങൾ ദിവസം മുഴുവൻ നടക്കും. 8 പി.എം ഷട്ട് ലേഴ്സിൽ നിന്നുള്ള പ്രസാദ് മണിയിലാണ് ടൂർണമെന്റ് ഡയറക്ടർ. മിഥുൻ എടത്താടനാണ് 8 പി.എം ഷട്ട് ലേഴ്സിന്റെ ക്യാപ്റ്റൻ. ഡോ. വിജിൽ ടി. ദേവരാജാണ് എഡുസ്പോർട്സിന്റെ ക്യാപ്റ്റൻ. യൂനസ് നാസർ ഔബറോണിന്റെ ക്യാപ്റ്റനും ലെനീഷ് തേറമ്പിൽ പരിശീലകനുമാണ്.
ബഹ്റൈൻ ബാഡ്മിന്റൺ ആൻഡ് സ്ക്വാഷ് ഫെഡറേഷൻ അംഗീകൃത അംപയർ ശ്യാം കുമാറിന്റെ നേതൃത്വത്തിലുള്ള അംപയർമാർ ഗെയിമുകൾ നിയന്ത്രിക്കും. ബാഡ്മിന്റൺ മത്സരങ്ങൾക്ക് പുറമെ ബാഡ്മിന്റൺ കേന്ദ്രീകരിച്ചുള്ള ക്വിസ് മത്സരങ്ങളും ഉണ്ടായിരിക്കും. സമാപന ചടങ്ങിൽ വിജയികൾക്കുള്ള സമ്മാനദാനം നടക്കും. ചടങ്ങിൽ മോനി ഒടിക്കണ്ടത്തിൽ, ഫ്രാൻസിസ് കൈതാരം എന്നിവർ വിശിഷ്ടാതിഥികളാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.