Posted On
date_range Updated On
date_range മയക്കുമരുന്ന് കടത്താൻ ശ്രമം ; പ്രതികൾക്ക് 15 വർഷം തടവ്
മനാമ: രാജ്യത്തേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസിൽ പ്രതികൾക്ക് 15 വർഷം തടവിന് നാലാം ഹൈ ക്രിമിനൽ കോടതി വിധി. രണ്ട് ഏഷ്യൻ വംശജരാണ് പ്രതികൾ. വിൽപനയും ഉപയോഗവുമുദ്ദേശിച്ചാണ് അതിർത്തി വഴി മയക്കുമരുന്ന് കടത്താൻ ശ്രമിച്ചത്. ഒന്നാം പ്രതി എയർപോർട്ടിൽവെച്ചാണ് മയക്കുമരുന്ന് ഒളിപ്പിച്ച ലഗേജുമായി പിടിയിലായത്. രണ്ടാം പ്രതിക്കുവേണ്ടിയാണ് ഇവ രാജ്യത്ത് എത്തിച്ചതെന്ന് പ്രതി ചോദ്യംചെയ്യലിൽ സമ്മതിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് രണ്ടാം പ്രതിയെ പിടികൂടിയത്. ഓരോരുത്തർക്കും 10,000 ദീനാർ വീതം പിഴ ചുമത്തിയ കോടതി ശിക്ഷാകാലാവധിക്കുശേഷം തിരികെ വരാനാവാത്തവിധം നാട്ടിലേക്ക് തിരിച്ചയക്കാനും ഉത്തരവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.