മനാമ: ബദൽ ശിക്ഷാ പദ്ധതി 4,000 പേർ ഉപയോഗപ്പെടുത്തിയതായി ആൾട്ടർനേറ്റിവ് പണിഷ്മെന്റ് വിഭാഗം ഡയറക്ടർ ശൈഖ് ഖാലിദ് ബിൻ റാഷിദ് ആൽ ഖലീഫ അറിയിച്ചു.
പുതിയ പദ്ധതി പ്രകാരം വർഷം തോറും 200 പേരാണ് ഇതുപയോഗപ്പെടുത്തുന്നത്. സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. സ്വകാര്യ മേഖലയുമായി കൂടുതൽ സഹകരിക്കുന്നതിന്റെ സാധ്യതകൾ കഴിഞ്ഞ ദിവസം ബഹ്റൈൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുമായി ചർച്ച ചെയ്തിരുന്നു. തദ്ദേശീയമായ 70 കമ്പനികൾ പദ്ധതിയുമായി സഹകരിക്കുന്നതിനുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.