മനാമ: ബഹ്റൈനിലെ ആലപ്പുഴ ജില്ലക്കാരുടെ കൂട്ടായ്മ വോയ്സ് ഓഫ് ആലപ്പി ഇന്ത്യൻ ക്ലബിൽ സംഘടിപ്പിക്കുന്ന ആലപ്പി ഫെസ്റ്റ് 2023ന്റെ പോസ്റ്റർ പ്രകാശനം ചെയ്തു. പ്രോഗ്രാം കൺവീനറും സംഘടന വൈസ് പ്രസിഡന്റുമായ വിനയചന്ദ്രൻ നായർ സാമൂഹിക പ്രവർത്തകനും പ്രമുഖ വ്യവസായിയുമായ അലക്സ് ബേബിക്ക് പോസ്റ്റർ കൈമാറി പ്രകാശനം നിർവഹിച്ചു. വോയ്സ് ഓഫ് ആലപ്പി പ്രസിഡന്റ് സിബിൻ സലിം, ജോ. സെക്രട്ടറി അശോകൻ താമരക്കുളം, ട്രഷറർ ഗിരീഷ് കുമാർ, ഏരിയ കോഓഡിനേറ്റർ അനൂപ് മുരളീധരൻ, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ ലിബിൻ സാമുവൽ, അജിത്ത് കുമാർ, സനിൽ ബി. പിള്ള എന്നിവർ സന്നിഹിതരായി.
ഫെബ്രുവരി 10നാണ് ആലപ്പി ഫെസ്റ്റ്. സാമൂഹിക സാംസ്കാരിക പ്രവർത്തകർ പങ്കെടുക്കുന്ന ചടങ്ങിൽ സിനിമ സംവിധായകൻ കെ. മധു മുഖ്യാതിഥിയാകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.