മനാമ: ആലപ്പുഴ ജില്ലക്കാരുടെ കൂട്ടായ്മയായ ‘വോയ്സ് ഓഫ് ആലപ്പി’ സംഘടിപ്പിക്കുന്ന ആലപ്പി ഫെസ്റ്റ് 2023 ഡാൻസ് മ്യൂസിക്കൽ നെറ്റ് വെള്ളിയാഴ്ച നടക്കും. പരിപാടിയിൽ പങ്കെടുക്കാനായി ആലപ്പുഴക്കാരനും പ്രശസ്ത സിനിമാസംവിധായകനുമായ കെ. മധു ബഹ്റൈനിലെത്തി.
വോയ്സ് ഓഫ് ആലപ്പി പ്രസിഡന്റ് സിബിൻ സലിം, ജനറൽ സെക്രട്ടറി ധനേഷ് മുരളി, ട്രഷറർ ഗിരീഷ് കുമാർ, രക്ഷാധികാരികളായ ഡോ. പി.വി. ചെറിയാൻ, സഈദ് റമ്ദാൻ നദ്വി, പ്രോഗ്രാം കൺവീനർ വിനയചന്ദ്രൻ തുടങ്ങിയവർ ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു.
ബഹ്റൈൻ പാർലമെന്റ് അംഗം അബ്ദുൽ ഹകീം ബിൻ മുഹമ്മദ് അൽ ഷിനോ ഉൾപ്പെടെ വിശിഷ്ട വ്യക്തിത്വങ്ങൾ പങ്കെടുക്കുന്ന ആലപ്പി ഫെസ്റ്റിൽ വർണാഭമായ വിവിധങ്ങളായ കലാപരിപാടികളും അരങ്ങേറുമെന്ന് ഭാരവാഹികൾ അറിയിച്ചു.വൈകീട്ട് 5.30ന് ഇന്ത്യൻ ക്ലബിലാണ് പ്രോഗ്രാം സംഘടിപ്പിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.