മനാമ: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷനും മര്‍കസുസ്സഖാഫത്തിസ്സുന്നിയ്യ പ്ര സിഡൻറുമായ അലി ബാഫഖി തങ്ങള്‍ക്ക് ഐ.സി.എഫ് ബഹ്റൈൻ സ്വീകരണം നൽകി. ഐ.സി.എഫ് ക്ഷേമകാര്യ പ്രസിഡൻറ് സുലൈമാൻ ഹാജിയുടെ അധ്യക്ഷതയിൽ അഡ്വ. എം.സി. അബ്ദുൽ കരീം സ്വീകരണം ഉദ്ഘാടനം ചെയ്തു. മുഹറഖ് സയാനി ഓഡിറ്റോറിയത്തില്‍ നടന്ന സംഗമത്തിൽ ഐ.സി.എഫ് നേതാക്കളായ പി.എം സുലൈമാൻ ഹാജി, അഷ്റഫ് ഇഞ്ചിക്കൽ, വി.പി.കെ അബൂബക്കർ ഹാജി എന്നിവരും സഖാഫി ശൂറാ അംഗങ്ങളും ചേർന്ന് അദ്ദേഹത്തെ ആദരിച്ചു. ഐ.സി.എഫ് തുടക്കംകുറിച്ച പ്രഥമ അവാര്‍ഡ് അലി ബാഫഖി തങ്ങൾക്ക് സമ്മാനിച്ചു. പരിപാടിയിൽ ഐ.സി.എഫ് സംഘടന പ്രസിഡൻറ് അബൂബക്കർ ലത്തീഫി, വിശിഷ്ടാതിഥി നൗഫൽ സഖാഫി കളസ എന്നിവർ സംസാരിച്ചു. ഷമീർ പന്നൂർ സ്വാഗതവും അഷ്റഫ് ഇഞ്ചിക്കൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.