ആലപ്പുഴ പ്രവാസി അസോസിയേഷൻ യാത്രയയപ്പ് സമ്മേളനത്തിൽനിന്ന്
മനാമ: ബഹ്റൈനിലെ ആലപ്പുഴ ജില്ലക്കാരുടെ കൂട്ടായ്മയായ ആലപ്പുഴ പ്രവാസി അസോസിയേഷൻ പ്രവാസ ജീവിതം അവസാനിപ്പിച്ച് തിരികെ പോകുന്ന പ്രസിഡന്റ് ജയ്സൺ കൂടാംപള്ളത്ത്, മുൻ പ്രസിഡന്റ് അനിൽ കായംകുളം, മുതിർന്ന അംഗവും പ്രോഗ്രാം കോഓഡിനേറ്ററും ആയിരുന്ന പ്രദീപ് നെടുമുടി എന്നിവർക്ക് യാത്രയയപ്പ് നൽകി. ആലപ്പുഴ ജില്ലക്കാരും അല്ലാത്തവരുമായ പ്രയാസം അനുഭവിക്കുന്ന ഒരുപാട് പ്രവാസികൾക്ക് സംഘടനക്ക് സാധിക്കുന്ന തരത്തിലുള്ള സഹായങ്ങൾ ചെയ്യാൻ ഈ ഭാരവാഹികളുടെ കാലയളവിൽ കഴിഞ്ഞു എന്ന അഭിമാനത്തോടെ തുടർന്നുള്ള പ്രവർത്തനങ്ങൾക്കായി അസോസിയേഷനെ അർഹിക്കുന്ന കരങ്ങളിൽ ഏൽപിച്ചാണ് ഇവരുടെ പടിയിറക്കം.ആലപ്പുഴ പ്രവാസി അസോസിയേഷൻ പുതിയ പ്രസിഡന്റ് ലിജോ പി. ജോൺ കൈനടി അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ ജനറൽ സെക്രട്ടറി അനൂപ് പള്ളിപ്പാട് സ്വാഗതവും കലാകായിക വിഭാഗം കോഓഡിനേറ്റർ ജുബിൻ ചെങ്ങന്നൂർ, വനിതാവേദി കോഓഡിനേറ്റർ ആതിര പ്രശാന്ത് എന്നിവർ ആശംസകളും നേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.