അൽ മന്നാഇ സെന്റർ ഈദ് ഗാഹുകൾ സുസജ്ജം

മനാമ: ബഹ്‌റൈൻ സുന്നി ഔഖാഫിന്ന് കീഴിൽ അൽ മന്നാഇ കമ്മ്യൂണിറ്റീസ് അവേർനെസ്സ് സെന്റർ ബഹ്‌റൈനിലെ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിക്കുന്ന ഈദ് ഗാഹുകളുടെ തയ്യാറെടുപ്പുകൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു.

ഹൂറ ഉമ്മു ഐമൻ ഗേൾസ് ഹൈ സ്‌കൂളിൽ നടക്കുന്ന പ്രാർത്ഥനകൾക്ക് സ്വാലിഹ് അൽ ഹികമിയും, ഉമ്മുൽ ഹസ്സം സ്പോർട്സ് ക്ലബ് ഗ്രൗണ്ടിൽ നടക്കുന്ന ഈദ് നമസ്ക്കാരത്തിന് വസീം അഹ്മദ് അൽ ഹികമിയും, ഹിദ്ദ് ഇന്റർമീഡിയറ്റ് ഗേൾസ് സ്‌കൂൾ ഗ്രൗണ്ടിൽ നടക്കുന്ന ഈദ് ഗാഹിന് സയ്യിദ് മുഹമ്മദ് ഹംറാസ് അൽ ഹികമിയും നേതൃത്വം നൽകും.

പ്രാർത്ഥനയിൽ പങ്കെടുക്കാൻ വരുന്നവർക്ക് വിശാലമായ പാർക്കിങ് സൗകര്യവും സ്ത്രീകൾക്ക് പ്രത്യേക സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. പങ്കെടുക്കുന്നവർ അംഗ ശുദ്ധിവരുത്തി ഈദ് ഗാഹിലേക്ക് വരാൻ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു.

Tags:    
News Summary - Al Mannai Centre Eidgahs are fully ready

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.