മനാമ: വിനോദസഞ്ചാരത്തിന് കുതിപ്പേകാൻ വഴിയൊരുക്കി രാജ്യത്തെ ഏറ്റവും പുതിയ തത്സമയ വിനോദകേന്ദ്രമായ അൽ ദാന ആംഫി തിയറ്റർ കാഴ്ചക്കാരെ സ്വീകരിക്കാനൊരുങ്ങുന്നു. ഇൗ സീസണിൽ ആവേശകരമായ നിരവധി ഷോകളാണ് കലാപ്രേമികളെ കാത്തിരിക്കുന്നത്. ബഹ്റൈൻ ഇൻറർനാഷനൽ സർക്യൂട്ടിനോട് ചേർന്ന് സ്ഥിതിചെയ്യുന്ന അൽ ദാന ആംഫി തിയറ്റർ മേഖലയിലെ വിനോദ– വ്യവസായരംഗത്ത് പ്രമുഖ സ്ഥാനമാണ് ലക്ഷ്യമിടുന്നത്.
മരുഭൂമിയുടെ ഭൂപ്രകൃതിയും അത്യാധുനിക സാങ്കേതികവിദ്യയും സംയോജിപ്പിച്ച് അതിഥികളെയും കലാകാരന്മാരെയും ഒരുപോലെ അമ്പരപ്പിക്കുന്ന ലൊക്കേഷനാണ് ഇവിടെ തയാറാക്കിയിട്ടുള്ളത്. ടൂറിങ് കലാകാരൻമാർ, ആഗോള ഇവൻറ് പ്രമോട്ടർമാർ എന്നിവരുടെ ഇഷ്ട കേന്ദ്രമാകാനുള്ള തയാറെടുപ്പിലാണ് ഇൗ ആംഫി തിയറ്റർ.
പ്രാദേശിക കാണികളെ മാത്രമല്ല, വിദേശത്തിനിന്നുള്ള കാഴ്ചക്കാരെയും ആകർഷിച്ച് വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം വിനോദപരിപാടികളുടെ മുഖ്യകേന്ദ്രമായി ബഹ്റൈനെ മാറ്റുകയും ലക്ഷ്യമാണ്. സ്റ്റേജ് പരിപാടികൾക്കും തത്സമയ വിനോദ പരിപാടികൾക്കും അനുയോജ്യമായ സംവിധാനമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. 10,000 സീറ്റുള്ള ഒാപൺ എയർ തിയറ്ററാണ് ഇവിടുത്തെ മുഖ്യസവിശേഷത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.