ബഹ്റൈൻ എ.കെ.സി.സിയുടെ അക്ഷരക്കൂട്ടം പരിപാടി
മനാമ: ബഹ്റൈൻ എ.കെ.സി.സിയുടെ അക്ഷരക്കൂട്ടം ഇന്ത്യൻ ക്ലബ് പ്രസിഡന്റ് ജോസഫ് ജോയ് ഉദ്ഘാടനം ചെയ്തു. എ.കെ.സി.സി ഗ്ലോബൽ സെക്രട്ടറിയും ബഹ്റൈൻ പ്രസിഡന്റുമായ ചാൾസ് ആലുക്ക അധ്യക്ഷനായിരുന്നു. ചങ്ങമ്പുഴയെക്കുറിച്ച് പ്രദീപ് പുറവങ്കര സംസാരിച്ചു.
എ.കെ.സി.സി നടത്തുന്ന ഇത്തരം സാഹിത്യപ്രവർത്തനങ്ങളെ അദ്ദേഹം മുക്തകണ്ഠം പ്രശംസിച്ചു. പ്രവാസ ജീവിതത്തിന്റെ ആധികളും വ്യാധികളും നിറഞ്ഞ നിരവധി പുസ്തകങ്ങൾക്ക് ജീവൻ നൽകിയ ആദർശ് മാധവനെയും പ്രവാസത്തിന്റെ ചിലന്തിവലയിൽ കുടുങ്ങിക്കിടക്കുമ്പോഴും എഴുത്തിനെയും യാത്രകളെയും സ്നേഹിച്ച സുനിൽ തോമസ് റാന്നിയെയും എ.കെ.സി.സി അക്ഷരക്കൂട്ടം ആദരിച്ചു. ക്രിസ്തുജയന്തി കോളജ് മാനേജർ ഫാദർ ജെയ്സ്, ഫസീല, ദീപ ടീച്ചർ, ജോസഫ്, ഹരീഷ് നായർ, മെയ്മോൾ ചാൾസ്, ലിവിൻ ജിബി, സിന്ധു ബൈജു, ജിൻസി ജീവൻ, ജോളി ജോജി എന്നിവർ ആശംസകൾ നേർന്നു.
അക്ഷരക്കൂട്ടം കൺവീനർ ജോജി കുര്യൻ ചങ്ങമ്പുഴക്കവിതകൾ ആലപിക്കുകയും ചങ്ങമ്പുഴയുടെ വിദ്യാഭ്യാസ കാലം വിവരിക്കുകയും ചെയ്തു. ഹരീഷ് നായർ, സുനിൽ തോമസ് റാന്നി, മെയ്മോൾ ചാൾസ്, ദീപ ടീച്ചർ, ഫസീല ടീച്ചർ, എന്നിവർ കവിതാലാപനം നടത്തി.
ജസ്റ്റിൻ ജോർജ്, മോൻസി മാത്യു, ജെയിംസ് ജോസഫ്, ബൈജു, ജിബി അലക്സ് എന്നിവർ നേതൃത്വം നൽകി.
എ.കെ.സി.സി ജനറൽ സെക്രട്ടറി ജീവൻ ചാക്കോ സ്വാഗതവും വൈസ് പ്രസിഡന്റ് പോളി വിതയത്തിൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.