ഐശ്വര്യ ജയചന്ദ്രൻ
Posted On
date_range Updated On
date_range മിസിസ് കേരള ഗ്ലോബൽ കിരീടം ഐശ്വര്യക്ക്
മനാമ: കൊച്ചിയിൽ നടന്ന പെഗാസസ് മിസിസ് സൗത്ത് ഇന്ത്യ 2021 മത്സരത്തിൽ മിസിസ് കേരള ഗ്ലോബൽ 2021 കിരീടം തിരുവനന്തപുരം സ്വദേശിനി ഐശ്വര്യ ജയചന്ദ്രന്.
പട്ടം ഐശ്വര്യത്തിൽ എസ്. ജയചന്ദ്രെൻറയും ലതികയുടെയും മകളും ലുലു ഗ്രൂപ് അബൂദബി ഗ്ലോബൽ ഡിജിറ്റൽ മേധാവി വിനീത് വിപിന്റെ ഭാര്യയുമാണ്. പത്തുവയസ്സുകാരൻ ആര്യൻ വിനീത് മകനാണ്.
പഠനകാലത്ത് 2005ൽ മിസ് കന്യാകുമാരി പട്ടം ഐശ്വര്യ സ്വന്തമാക്കിയിരുന്നു. അബൂദബിയിൽ മാധ്യമ മേഖലയിലാണ് ജോലിചെയ്യുന്നത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽനിന്ന് 17 മത്സരാർഥികളാണ് മിസിസ് സൗത്ത് ഇന്ത്യയിൽ പങ്കെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.