മനാമ: ബഹ്റൈനിൽ എയർ കാർഗോ നീക്കത്തിൽ വർധനവുണ്ടായതായി കണക്കുകൾ. ഗതാഗത, ടെലികമ്യൂണിക്കേഷൻ മന്ത്രാലയത്തിന്റെ മേയ് മാസത്തെ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം എയർ കാർഗോ നീക്കം 33,004 ടണ്ണായി വർധിച്ചു.
ബഹ്റൈനിലേക്ക് 12,497 ടൺ കാർഗോ വന്നപ്പോൾ ഇവിടെനിന്ന് 7,522 ടൺ പുറത്തേക്കുപോയി. ആഗോളതലത്തിലും കാർഗോ നീക്കത്തിൽ വർധന രേഖപ്പെടുത്തി. ഇന്റർനാഷനൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ (IATA) മേയ് മാസത്തെ കണക്കു പ്രകാരമാണിത്. തുടർച്ചയായ ആറാം മാസമാണ് കാർഗോ കൈമാറ്റ നിരക്ക് സൂചിക രണ്ടക്കത്തിൽ തുടരുന്നത്.
എയർ കാർഗോ ഡിമാൻഡ് എല്ലാ പ്രദേശങ്ങളിലും മേയ് മാസത്തിൽ കുത്തനെ ഉയർന്നതായി അയാട്ട ഡയറക്ടർ ജനറൽ വില്യം എം. വാൽഷ് പറഞ്ഞു. വ്യാപാര വളർച്ച, കുതിച്ചുയരുന്ന ഇ-കൊമേഴ്സ്, സമുദ്ര ഷിപ്പിങ്ങിലെ ശേഷി പരിമിതികൾ എന്നിവ ഈ മേഖലക്ക് ഗുണം ചെയ്തു. ഇനിയും വളർച്ച പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.