മനാമ: സമസ്ത ബഹ്റൈൻ ഹൂറ ഏരിയ കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രമുഖ വാഗ്മിയും പണ്ഡിതനുമായ നൗഷാദ് ബാഖവിയുടെ അഹ്ലൻ റമദാൻ പ്രഭാഷണ പരിപാടിയുടെ സ്വാഗതസംഘം രൂപവത്കരിച്ചു. വെള്ളിയാഴ്ച തഅ്ലീമുൽ ഖുർആൻ മദ്റസ ഹാളിൽ വെച്ച് നടന്ന സംഗമം യാസിർ ജിഫ്രി തങ്ങൾ ഉദ്ഘാടനം ചെയ്തു. ഹൂറ ഏരിയ വൈസ് പ്രസിഡന്റ് മഹ്മൂദ് പെരിങ്ങത്തൂർ അധ്യക്ഷനായിരുന്നു.
ചടങ്ങിൽ സമസ്ത ബഹ്റൈൻ ജനറൽ സെക്രട്ടറി അബ്ദുൽ വാഹിദ്, കെ.എം.സി.സി സംസ്ഥാന സെക്രട്ടറി അഷ്റഫ് കാട്ടിൽപീടിക, അഷ്റഫ് അൻവരി, എസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ സെക്രട്ടറി നവാസ് കുണ്ടറ തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.സൈദ് മുഹമ്മദ് വഹബി സ്വാഗതവും ഫൈസൽ കൊയിലാണ്ടി നന്ദിയും പറഞ്ഞു.
മുഖ്യ രക്ഷാധികരിയായി ഫഖ്റുദ്ദീൻ പൂക്കോയ തങ്ങൾ, രക്ഷാധികാരികളായി സൂഫി മുസ്ലിയാർ, കുഞ്ഞമ്മദ് ഹാജി എന്നിവരും ഉപദേശക സമിതി അംഗംങ്ങളായി യാസിർ ജിഫ്രി തങ്ങൾ, മനാഫ് തങ്ങൾ, കാദർ ഹാജി സിറ്റിമാക്സ്, അഷ്റഫ് കാട്ടിൽ പീടിക, ഇസ്മായിൽ പയ്യന്നൂർ, മുസ്തഫ മൗലവി, ഷറഫുദ്ദീൻ മാരായമംഗലം, അഷ്റഫ് അൻവരി, എസ്.കെ നൗഷാദ് എന്നിവരെയും ചെയർമാനായി സൈദ് മുഹമ്മദ് വഹബിയെയും വർക്കിങ് ചെയർമാനായി മഹമൂദ് പെരിങ്ങത്തൂരിനെയും ജനറൽ കൺവീനറായി ഇസ്മായിൽ സി.സിയെയും ട്രഷററായി റിയാസ് പട് ലയെയും തെരഞ്ഞെടുത്തു.
അബ്ദുൽ വാഹിദ്, മുത്തലിബ് പൂമംഗലം, അമ്മദ് മലയിൽ, ലത്തീഫ് തങ്ങൾ, നവാസ് കുണ്ടറ, ഹമീദ് വാണിമേൽ, കെ.പി. മുസ്തഫ, സനാഫ് എന്നിവരെ വൈസ് ചെയർമാൻമാരായും ആശിഖ് തോടന്നൂർ, റഫീഖ് എ.എം.എച്ച്, മജീദ് ചോലക്കോട്, മുഹമ്മദ് മലപ്പുറം, മുസമ്മിൽ കാസർകോട്, ഫരീദ്, നൂറുദ്ദീൻ കെ.പി, ഷംസുദ്ദീൻ ഹിലാൽ, ഷമീർ ജിദ്ഹാഫ്സ് എന്നിവരെ കൺവീനർമാരുമായും തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.