മനാമ: ബഹ്റൈൻ യൂനിവേഴ്സിറ്റിയിൽ വനവത്കരണ പദ്ധതി നടപ്പാക്കാൻ തീരുമാനം. ദക്ഷിണമേഖല മുനിസിപ്പാലിറ്റിയുമായി സഹകരിച്ചാണ് മരങ്ങൾ വെച്ചുപിടിപ്പിക്കുകയെന്ന് മുനിസിപ്പൽ ഡയറക്ടർ ഈസ അബ്ദുറഹ്മാൻ അല ബൂഐനൈനും ബഹ്റൈൻ യൂനിവേഴ്സിറ്റി പ്രസിഡന്റ് ഡോ. ഫുആദ് മുഹമ്മദ് അൽ അൻസാരിയും വ്യക്തമാക്കി.
യൂനിവേഴ്സിറ്റിയിലെ ഏതെല്ലാം ഏരിയകളിലാണ് മരം നടേണ്ടതെന്നും ജൈവ വൈവിധ്യം സാധ്യമാക്കുന്നതിനുതകുന്ന തരത്തിലുള്ള വിവിധ മരങ്ങൾ ലഭ്യമാക്കുന്നതിനും തീരുമാനിച്ചു. സുസ്ഥിര വളർച്ചയിൽ യൂനിവേഴ്സിറ്റി കാര്യമായ പങ്കുവഹിക്കുമെന്ന് ഡോ. ഫുആദ് വ്യക്തമാക്കി.
പ്രകൃതിയുടെ താളം നിലനിർത്താനും പരിസ്ഥിതിക്ക് ആഘാതമുണ്ടാക്കുന്ന പ്രവർത്തനങ്ങളിൽ നിന്നും വിട്ടുനിൽക്കാനും വിദ്യാർഥികൾക്ക് പ്രേരണ നൽകും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മരങ്ങൾ നടുന്നതിന്റെ ഭാഗമായാണ് യൂനിവേഴ്സിറ്റിയിലും കൂടുതൽ മരങ്ങൾ നടാൻ തീരുമാനിച്ചിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.