മലബാർ അടുക്കള ബഹ്റൈൻ ചാപ്റ്ററിന്റെ ഈദ് ആഘോഷ പരിപാടിയിൽ നിന്ന്

മലബാർ അടുക്കള ബഹ്റൈൻ ചാപ്റ്ററിന്റെ ഈദ് ആഘോഷം സംഘടിപ്പിച്ചു

മനാമ: മലബാർ അടുക്കള ബഹ്റൈൻ ചാപ്റ്ററിന്റെ ഈദ് ആഘോഷം വർണാഭമായി സംഘടിപ്പിച്ചു. അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്ത ചടങ്ങിൽ, കുട്ടികളുടെ മനോഹരമായ ഗാന-നൃത്ത പരിപാടികൾ ആഘോഷത്തിന് കൂടുതൽ മാറ്റുകൂട്ടി. സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും കുടുംബബന്ധങ്ങളുടെയും ഊഷ്മളമായ ഒത്തുചേരലായി ഈദ് ആഘോഷം മാറി.

വേദിയിൽ, ഗൾഫ് മാധ്യമം ബഹ്റൈൻ സംഘടിപ്പിച്ച ‘ദം ദം ബിരിയാണി കോണ്ടസ്റ്റിൽ’ ബഹ്റൈൻ ദം സ്റ്റാർ ആയി തിരഞ്ഞെടുക്കപ്പെട്ട മലബാർ അടുക്കള ബഹ്റൈൻ അംഗം ഫാത്തിമ ഫഹമിദ ഫിറോസിനെ, മലബാർ അടുക്കള ബഹ്റൈന്റെ സ്നേഹാദരസൂചകമായി മെമന്റോ നൽകി അനുമോദിച്ചു.

Tags:    
News Summary - Malabar Adukkala Bahrain Chapter organized an Eid celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.