ക്രോഷേ വർക്ക്‌ഷോപ്പിൽ പങ്കെടുത്തവർ
മനാമ: ഗ്ലോബൽ തിക്കോടിയൻസ് ഫോറം (ജി.ടി.എഫ് ) ബഹ്‌റൈൻ ചാപ്റ്റർ ലേഡീസ് വിങ്ങിന്റെ ആഭിമുഖ്യത്തിൽ, കുട്ടികൾക്കായി 'ക്രോഷേ വർക്ക്‌ഷോപ്പ്' സംഘടിപ്പിച്ചു. കുട്ടികളിലെ സർഗ്ഗാത്മക അഭിരുചികളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പരിപാടിയിൽ എൺപതോളം കുട്ടികൾ പങ്കെടുത്തു. ഗ്ലോബൽ കമ്മിറ്റി ചെയർമാൻ അഫ്സൽ കളപ്പുരയിൽ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. ബഹ്‌റൈൻ ചാപ്റ്റർ പ്രസിഡൻ്റ് പ്രജീഷ് തിക്കോടി, സെക്രട്ടറി ഷിനിത്, ലേഡീസ് വിംഗ് കോർഡിനേറ്റർ ശ്രീജില ബൈജു എന്നിവർ നേതൃത്വം നൽകകിയ പരിപാടിയിൽ ജിൻസി ലിവിൻ കുമാർ, ഫഹിദ ഷാജഹാൻ, ഷെജില ഷുക്കൂർ, മോണിക്ക എന്നീ അധ്യാപികർ,ഏകദേശം മൂന്ന് മണിക്കൂർ നീണ്ടുനിന്ന ക്ലാസുകൾ നയിച്ചത്.
ഗ്ലോബൽ കമ്മിറ്റി വൈസ് ചെയർമാൻ എ. കെ. രാധാകൃഷ്ണൻ, ജി.ടി.എഫ് ബഹ്റൈൻ അഡ്വൈസറി ചെയർമാൻ സാജിദ് എം. സി, സീനിയർ വൈസ് പ്രസിഡൻ്റ് സത്യൻ പി. ടി, ജോയിന്റ് സെക്രട്ടറി ജിതേഷ് ശ്രീരാഗ്, വൈസ് പ്രസിഡന്റ് ഇബ്രാഹിം, ഫിനാൻസ് സെക്രട്ടറി ബൈജു, സ്പോർട്സ് കൺവീനർ ജസീർ അഹമ്മദ്, ഫിനാൻസ് കൺട്രോളർ രശ്മിൽ എന്നിവരെ കൂടാതെ എക്സിക്യൂട്ടീവ് അംഗങ്ങളായ ചന്ദ്രൻ സി, മജീദ് തണൽ, സിറാജ് പള്ളിക്കര, രഞ്ജി സത്യൻ, ഹഫ്‌സ റഹ്മാൻ, ഹസൂറ അഫ്സൽ, റജില സാജിദ്, റോഷ്നാര അഫ്സൽ, ഫൗസിയ രഷ്മിൽ, ഷമീമ, റഹ്മത്ത്, രൂപ റാണി, നദീറ മുനീർ എന്നിവരും പരിപാടിക്ക് സജീവ പങ്കാളികളായി. കുട്ടികളുടെ സർഗ്ഗവാസനകളെ പ്രോത്സാഹിപ്പിക്കാൻ ഇത്തരം വേറിട്ട പരിപാടികൾ തുടർന്നും സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.