തർബിയത്ത് സംഗമത്തിൽനിന്ന്

അൽ മന്നാഇ സെന്റർ തർബിയത്ത് സംഗമം സംഘടിപ്പിച്ചു

മനാമ: നമുക്ക് ശരിയെന്നു തോന്നുന്ന ഏത് കാര്യവും തുറന്നു പറയുന്നതിൽ ഈ ആധുനിക യുഗത്തിലെ സോഷ്യൽ മീഡിയ പോലുള്ള മാധ്യമങ്ങളിൽ പോലും നാം സൂക്ഷമത കാണിക്കണമെന്നും അത്തരം തുറന്നു പറച്ചിലുകൾ മറ്റുള്ളവർക്ക് മനഃ പ്രയാസം വരുത്തുന്നു വെങ്കിൽ അവിടെ പോലും ഒരു സത്യവിശ്വാസി മിതത്വം പാലിക്കണമെന്നും സയ്യിദ് മുഹമ്മദ് ഹംറാസ് അൽ ഹികമി സദസ്സിനെ ഉൽബോധിപ്പിച്ചു. അൽ മന്നാഇ കമ്മ്യൂണിറ്റീസ് അവേർനെസ്സ് സെന്റർ മലയാള വിഭാഗം ഈസാ ടൗൺ യൂണിറ്റിന്റെ നേതൃത്വത്തിൽ അൽ ഇഹ്‌സാൻ സെന്ററിൽ സംഘടിപ്പിച്ച തർബിയത്ത് സംഗമത്തിൽ "ഇനിയുമൊരുപാട് യാത്രയുണ്ട്..." എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിക്കുകയായിരുന്നു അദ്ദേഹം.

അറിവുകൾ തേടി പതിനായിരക്കണക്കിന് കിലോമീറ്ററുകൾ സഞ്ചരിച്ചു ശേഖരിച്ച വിജ്ഞാനം തലമുറകളിലേക്ക് കൈ മാറിയ മഹാനായ ഇമാം ബുഹാരിയെ അതിനെ പ്രാപ്തനാക്കിയത് അദ്ദേഹത്തിന്റെ മാതാവിന്റെ പ്രാർത്ഥനയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സെക്രട്ടറി ഷെമീർ ബിൻ ബാവ സ്വാഗതവും സ്വാലിഹ് അൽ ഹികമി നന്ദിയും പറഞ്ഞു.

Tags:    
News Summary - Al Mannaee Center organized a Tarbiyah conference

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.