യുവജന സഖ്യം പ്രവർത്തന ഉദ്ഘാടനം പരിപാടിയിൽനിന്ന്
മനാമ : ബഹ്‌റൈൻ സെന്റ് പോൾസ് മാർത്തോമാ യുവജന സഖ്യം പ്രവർത്തന ഉദ്ഘാടനം നടത്തി. യുവജന സഖ്യം പ്രസിഡന്റ് അനീഷ് സാമൂവേൽ ജോൺ അച്ഛന്റെ അധ്യക്ഷതയിൽ കൂടിയ യോഗം, ഫ്രാൻസിസ് കൈതരാത്ത് ഉദ്ഘാടന കർമ്മം നിർവഹിച്ചു. യുവജന സഖ്യം വൈസ്. പ്രസിഡന്റ് ബിജിൻ എബ്രഹാം സ്വാഗതം ആശംസിച്ചു. യുവജന സഖ്യം സെക്രട്ടറി ബിവിൻ വർഗീസ് 2026-2027 പ്രവർത്തന വർഷത്തെ ഇയർ പ്ലാൻ അവതരിപ്പിച്ചു. തുടർന്ന് ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ചു വൃക്ഷ തൈയ്യ് വിതരണവും നടത്തി. ബെൻസി കെ സാം, ജെയിംസ് ബേബി എന്നിവർ ആശംസകൾ അറിയിച്ചു. ട്രഷറര്‍ ഷിംസി അനീഷ്, യുവജന സഖ്യം കമ്മിറ്റി അംഗങ്ങൾ, സഖ്യം അംഗങ്ങൾ, ഇടവക ചുമതലക്കാർ എന്നിവർ സന്നിഹിതരായിരുന്നു. യുവജന സഖ്യം ജോയിന്റ്. സെക്രട്ടറി ബിൻസി ജോയ് വന്നു കൂടിയ ഏവർക്കും കൃതജ്ഞത രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.