ഒ.ഐ.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി ആഭിമുഖ്യത്തിൽ നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പ് വിജയാഘോഷം
മനാമ: കോൺഗ്രസ് മുക്ത ഭാരതം സ്വപ്നം കണ്ടവർക്ക് ജനം കൊടുത്ത തിരിച്ചടിയാണ് പാർലമെന്റ് തെരഞ്ഞെടുപ്പ് ഫലം എന്ന് കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് അഡ്വ. പ്രവീൺ കുമാർ അഭിപ്രായപ്പെട്ടു.
ഒ.ഐ.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി ആഭിമുഖ്യത്തിൽ പാർലമെന്റ് തെരഞ്ഞെടുപ്പ് വിജയാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി.സി.സി ജനറൽ സെക്രട്ടറിയും, ബഹ്‌റൈൻ ഒ.ഐ.സി.സി കോഴിക്കോട് ജില്ലയുടെ ചുമതല വഹിക്കുന്ന രമേഷ് നമ്പിയത്ത് മുഖ്യ പ്രഭാഷണം നടത്തി. കാസർകോട് മുതൽ തിരുവനന്തപുരം വരെ എല്ലാ മണ്ഡലങ്ങളിലും പ്രചാരണം നടത്തിയ ഒ.ഐ.സി.സി
ഗ്ലോബൽ കമ്മിറ്റി ജനറൽ സെക്രട്ടറിയും, തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാനുമായ രാജു കല്ലുംപുറത്തെ ഡി.സി.സി പ്രസിഡന്റ് പൊന്നാട അണിയിച്ചു.
ഒ.ഐ.സി.സി കോഴിക്കോട് ജില്ല ജനറൽ സെക്രട്ടറി ശ്രീജിത്ത് സ്വാഗതം പറഞ്ഞു. കോഴിക്കോട് ജില്ല പ്രസിഡന്റ് ജാലിസ് കെ.കെ അധ്യക്ഷത വഹിച്ചു. ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി ജനറൽ സെക്രട്ടറി രാജു കല്ലുംപുറം, ദേശീയ പ്രസിഡന്റ് ഗഫൂർ ഉണ്ണികുളം, ഗ്ലോബൽ കമ്മിറ്റി അംഗം ബിനു കുന്നന്താനം,
കെ.എം.സി.സി കോഴിക്കോട് ജില്ല പ്രസിഡന്റ് ഷാജഹാൻ പരപ്പൻ പൊയിൽ, ഒ.ഐ.സി.സി സംഘടന ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി മനു മാത്യു, ഒ.ഐ.സി.സി കോഴിക്കോട് ജില്ല മുൻ പ്രസിഡന്റും ദേശീയ ജനറൽ സെക്രട്ടറിയുമായ ഷമീം കെ.സി. നടുവണ്ണൂർ, നൗകാ ബഹ്റൈൻ ജനറൽ സെക്രട്ടറി സജിത്ത് വെള്ളികുളങ്ങര, ദേശീയ ജനറൽ സെക്രട്ടറി പ്രദീപ് പി.കെ. മേപ്പയൂർ, ഒ.ഐ.സി.സി വൈസ് പ്രസിഡന്റുമാരായ സുമേഷ് ആനേരി, ഗിരീഷ് കാളിയത്ത് ഐ.വൈ.സി ഇന്റർനാഷനൽ ചെയർമാൻ നിസാർ കുന്നംകുളത്തിൽ, കെ.എം.സി.സി കോഴിക്കോട് ജില്ല ജനറൽ സെക്രട്ടറി ഇസഹാക്ക്, സെൻട്രൽ മാർക്കറ്റ് പ്രസിഡന്റ് ചന്ദ്രൻ വളയം എന്നിവർ ആശംസ പ്രസംഗം നടത്തി. ഒ.ഐ.സി.സി ദേശീയ ജനറൽ സെക്രട്ടറിമാരായ ജേക്കബ് തേക്ക്തോട്, ജീസൺ ജോർജ്, വൈസ് പ്രസിഡന്റ്മാരായ അഡ്വ. ഷാജി സാമുവൽ, നസീം തൊടിയൂർ, ജവാദ് വക്കം, സിൻസൺ ചാക്കോ പുലിക്കോട്ടിൽ,
ദേശീയ സെക്രട്ടറിമാരായ രഞ്ജൻ കച്ചേരി റിജിത്ത് മൊട്ടപാറ, ജോണി താമരശ്ശേരി, സൈഫിൽ മീരാൻ, നേതാക്കളായ അലക്സ് മഠത്തിൽ, സൽമാനുൽ ഫാരിസ്, റംഷാദ് അയിലക്കാട്, സന്തോഷ് കുമാർ, ജലീൽ മുല്ലപ്പള്ളി, മുനീർ യു, ഷാജി പൊഴിയൂർ, വില്യം ജോൺ, ഷിബു ബഷീർ, രഞ്ജിത്ത് പടിക്കൽ, നിജിൽ രമേശ്, സുരേഷ് പുണ്ടൂർ എന്നിവർ സംബന്ധിച്ചു
കോഴിക്കോട് ജില്ല വൈസ് പ്രസിഡന്റുമാരായ ബിജുബാൽ സി.കെ, കെ പി കുഞ്ഞമ്മത്, റഷീദ് മുയിപോത്ത് , സെക്രട്ടറി മാരായ ഷാജി പി.എം, മുനീർ പേരാമ്പ്ര, തസ്തക്കീർ കെ.പി, അബ്ദുൽ റഷീദ് പി.വി, അഷ്റഫ് പി., പ്രവിൽദാസ്, സുബിനാസ്കിട്ടു, എക്സി.കമ്മിറ്റി അംഗങ്ങളായ അബ്ദുൽസലാം, അസീസ് എം.സി., മുയിപ്പോത്ത് ഷൈജാസ്, ബിജു കൊയിലാണ്ടി, ബിജു നടുവണ്ണൂർ, രാജീവൻ, നൗഷാദ് പേരാമ്പ്ര, ഇഖ്ബാൽ തലയാട് എന്നിവർ നേതൃത്വം നൽകി. പോഗ്രാം കൺവീനർ വാജിദ് എം. നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.