തൊ​ഴി​ൽ മ​ന്ത്രാ​ല​യം അ​ണ്ട​ർ സെ​ക്ര​ട്ട​റി ശൈ​ഖ് ഖ​ലീ​ഫ ബി​ൻ സ​ൽ​മാ​ൻ ബി​ൻ മു​ഹ​മ്മ​ദ് ആ​ൽ ഖ​ലീ​ഫ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന തു​ല്യ​ത അ​വ​സ​ര സ​മി​തി ‍യോ​ഗം 

തൊ​ഴി​ൽ മേ​ഖ​ല​യി​ൽ സ്ത്രീ​ക​ൾ​ക്ക് ന​ൽ​കേ​ണ്ട തു​ല്യ​ത​ക​ളെ​ക്കു​റി​ച്ച് അ​വ​ലോ​ക​ന​യോ​ഗം ന​ട​ത്തി

മ​നാ​മ: തൊ​ഴി​ൽ മേ​ഖ​ല​യി​ൽ സ്ത്രീ​ക​ൾ​ക്ക് ന​ൽ​കേ​ണ്ട തു​ല്യ​ത​ക​ളെ​ക്കു​റി​ച്ചും അ​വ​ർ​ക്കു​ള്ള പി​ന്തു​ണ വ​ർ​ധി​പ്പി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ങ്ങ​ളും അ​വ​ലോ​ക​നം ചെ​യ്ത് തു​ല്യ​ത അ​വ​സ​ര സ​മി​തി ‍യോ​ഗം. തൊ​ഴി​ൽ മ​ന്ത്രാ​ല​യം അ​ണ്ട​ർ സെ​ക്ര​ട്ട​റി ശൈ​ഖ് ഖ​ലീ​ഫ ബി​ൻ സ​ൽ​മാ​ൻ ബി​ൻ മു​ഹ​മ്മ​ദ് ആ​ൽ ഖ​ലീ​ഫ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ലാ​യി​രു​ന്നു സ​മി​തി യോ​ഗം ചേ​ർ​ന്ന​ത്.

സ്ത്രീ​ക​ൾ​ക്ക് പ്രാ​യോ​ഗി​ക​മാ​യ സാ​ഹ​ച​ര്യം ഒ​രു​ക്കു​ന്ന​തി​നോ​ടൊ​പ്പം ജോ​ലി​സ്ഥ​ല​ത്തെ അ​വ​കാ​ശ​ങ്ങ​ളെ​ക്കു​റി​ച്ചും ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ളെ​ക്കു​റി​ച്ചും അ​വ​ബോ​ധം വ​ള​ർ​ത്താ​നു​ള്ള ല​ക്ഷ്യ​ത്തോ​ടെ പ​ദ്ധ​തി​ക​ളും ന​ട​പ​ടി​ക​ളും ന​ട​പ്പാ​ക്കു​ന്നു​ണ്ടെ​ന്ന് യോ​ഗ​ത്തി​ൽ ശൈ​ഖ് ഖ​ലീ​ഫ ബി​ൻ സ​ൽ​മാ​ൻ പ​റ​ഞ്ഞു.

തൊ​ഴി​ൽ വി​പ​ണി​യി​ലെ എ​ല്ലാ മേ​ഖ​ല​ക​ളി​ലും ബ​ഹ്റൈ​ൻ സ്ത്രീ​ക​ളു​ടെ സാ​ന്നി​ധ്യം വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന് കാ​ര​ണ​മാ​യ സം​വി​ധാ​ന​മാ​ണ് ‘തു​ല്യ​മാ​യ അ​വ​സ​ര​ങ്ങ​ൾ’ എ​ന്ന പ​ദ്ധ​തി​യെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ബ​ഹ്റൈ​ൻ സ്ത്രീ​ക​ളു​ടെ പു​രോ​ഗ​തി​യെ പി​ന്തു​ണ​ക്കു​ന്ന​തി​നും അ​വ​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റു​ന്ന​തി​നു​മു​ള്ള സം​യു​ക്ത ദേ​ശീ​യ ശ്ര​മ​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ പ​ദ്ധ​തി​ക​ൾ സ​മി​തി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ ന​ട​പ്പാ​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ലിം​ഗ​സ​മ​ത്വം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ൾ, ജോ​ലി​സ്ഥ​ല​ങ്ങ​ളി​ൽ മി​ക​ച്ച അ​ന്ത​രീ​ക്ഷ​വും നീ​തി​യു​ക്ത​മാ​യ നി​യ​മ​ങ്ങ​ൾ കൊ​ണ്ടു​വ​രു​ക എ​ന്ന​തും സ​മി​തി​യു​ടെ ല​ക്ഷ്യ​ങ്ങ​ളി​ൽ പെ​ടു​ന്ന​താ​ണെ​ന്ന് യോ​ഗ​ത്തി​ൽ ശൈ​ഖ് ഖ​ലീ​ഫ ബി​ൻ സ​ൽ​മാ​ൻ വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - A review meeting was held on equality for women in the employment sector.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.