തൃശൂർ സ്വദേശി ബഹ്റൈനിൽ നിര്യാതനായി

മനാമ: തൃശൂർ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ബഹ്റൈനിൽ നിര്യാതനായി. മാള കൊച്ചുകടവ് കടപ്പറമ്പിൽ ബാവയുടെ മകൻ ഷമീർ ബാവ (45) ആണ് മരിച്ചത്. നെഞ്ചുവേദയെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുവൈത്ത് എംബസിയിൽ ജീവനക്കാരനായിരുന്നു.

ഭാര്യ: സുമയ്യ. മൂന്ന് മക്കളുണ്ട്. സഹോദരങ്ങൾ: ഷബീർ (ബഹ്റൈൻ), ഷമീന (മസ്കത്ത്). മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരുന്നു.

Tags:    
News Summary - A native of Thrissur passed away in Bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.