റഹീമിനെ കാസിനോ കൂട്ടായ്മ ആദരിച്ചപ്പോൾ
മനാമ: സ്വീറ്റ് വാട്ടർ രംഗത്ത് മുഹറഖിൽ 36 വർഷം പൂർത്തീകരിച്ച കാസർകോട് സ്വദേശി റഹീമിന് കാസിനോ കൂട്ടായ്മയുടെ ആദരം.
സാധാരണക്കാരനായി ബഹ്റൈനിലെത്തുകയും സ്വീറ്റ് വാട്ടർ രംഗത്ത് മുന്നേറുകയും ചെയ്ത ഇദ്ദേഹം നിരവധി തൊഴിലാളികൾക്കു ജോലി കൊടുക്കുകയും സാമൂഹിക രംഗത്തും സംഘടനാരംഗത്തും സ്വന്തം വ്യക്തിത്വം തെളിയിക്കുകയും ചെയ്തെന്ന് കാസിനോ കൂട്ടായ്മ ഭാരവാഹികൾ പറഞ്ഞു.
ആദരവ് ചടങ്ങിൽ റഹീമിന്റെ ഭാര്യ ഷംഷാദ്, മകൾ മൊയ്തീൻ ശബാന, മരുമകൻ ആഷിക്ക്, കൊച്ചു മക്കൾ തുടങ്ങിയവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.