മനാമ: ഹ്യൂമണ്‍ വെല്‍വെയര്‍ ഫൗണ്ടേഷന് കീഴില്‍ ഇന്ത്യയിലെ അധ:സ്ഥിത പിന്നോക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനും ശാക്തീകരണത്തിനുമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ‘വിഷന്‍ 2026’ അധ്യക്ഷന്‍ ടി. ആരിഫലിയടെ പ്രഭാഷണ പരിപാടി നാളെ ബഹ്റൈനിൽ നടക്കും. ഫ്രൻറ്സ് സോഷ്യൽ അസോസിയേഷൻ, കാപിറ്റൽ ചാരിറ്റി അസോസിയേഷന്‍ എന്നിവയുടെ സഹകരണത്തോടെ ‘വിഷന്‍ 2026’ ബഹ്റൈന്‍ ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന പരിപാടി മുഹറഖ് അൽ ഇസ്ലാഹ് ഓഡിറ്റോറിയത്തിൽ രാത്രി എട്ടിന് ആരംഭിക്കും.
‘സേവനത്തിലൂടെ സ്വര്‍ഗത്തിലേക്ക്’ എന്ന തലക്കെട്ടിലാണ് പ്രഭാഷണം. വിഷന്‍ 2026 സെക്രട്ടറി കെ.കെ മമ്മുണ്ണി മൗലവി, പി.ആർ സെക്രട്ടറി ഡോ.രിദ് വാന്‍ അഹ്മദ് റഫീഖി, പി.എസ് നൂറുദ്ദീന്‍ എന്നിവരുടെ സാന്നിധ്യത്തിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കുന്നതിന് വിവിധ പ്രദേശങ്ങളിൽ നിന്ന് വാഹന സൗകര്യം ലഭ്യമാണെന്ന് പ്രോഗ്രാം കണ്‍വീനർ എം. ബദ്റുദ്ദീന്‍ അറിയിച്ചു. കൂടുതൽ വിവരങ്ങള്‍ക്ക് 38825579 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.