ബഹ്‌റൈന്‍ ​​െഎ.എം.സി.സി നാളെ സെമിനാര്‍  സംഘടിപ്പിക്കും

മനാമ: ഇന്ത്യൻ റിപ്പബ്ലിക് ദിന വാര്‍ഷികത്തോടനുബന്ധിച്ച് ബഹ്‌റൈന്‍ ഐ.എം.സി.സി കമ്മിറ്റി മനാമയില്‍ ജനുവരി 26 നു സെമിനാര്‍ സംഘടിപ്പിക്കും. രാത്രി  8.30 ന്​മനാമ ഒറിയ
ൻറല്‍ പാലസ് ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സെമിനാര്‍ ഐ.എം.സി.സി, ജി.സി. സി കമ്മിറ്റി ചെയര്‍മാന്‍ സത്താര്‍ കുന്നില്‍ (കുവൈത്ത്) ഉദ്​ഘാടനം ചെയ്യും.  പ്രവാസി കമ്മീഷന്‍ അംഗം സുബൈര്‍ കണ്ണൂര്‍, എം.ജി. കെ മാലിം, (ഇന്ത്യന്‍ ക്ലബ് മുന്‍ പ്രസിഡൻറ്​), സി.വി നാരായണന്‍ (പ്രതിഭ ), എസ്.വി ജലീല്‍ (കെ.എം.സി.സി ), ബിനു കുന്നന്താനം (ഒ.ഐ. സി.സി), ബഷീര്‍ അമ്പലായി (മലയാളി ബിസിനസ് ഫോറം), ഗഫൂര്‍ തിക്കോടി (പി.സി.എഫ്), അലി അക്ബര്‍ (ഇന്ത്യന്‍ സോഷ്യല്‍ ഫോറം), ജയന്‍ (നവകേരള), അബൂബകര്‍ ഹാജി (ഐ.സി.എഫ്), നിസാര്‍ കൊല്ലം (ആം ആദ്മി പാര്‍ട്ടി )എന്നിവര്‍ സെമിനാറില്‍ സംസാരിക്കും. ഇത് സംബന്ധിച്ച ആലോചന യോഗത്തില്‍ പ്രസിഡൻറ്​ ജലീല്‍ ഹാജി അധ്യക്ഷത വഹിച്ചു. 
ഖാസിം മലമ്മല്‍ , നൗഫല്‍ അത്തോളി, പി.വി ഇസ്സുദ്ദീന്‍, ശുകൂര്‍ പാലൊളി, റിഷാദ് ചെങ്കള, ഷഹനാസ് എരവത്ത്, നിസാര്‍ അഴിയൂര്‍,  പി.വി സിറാജ് എന്നിവര്‍ സംസാരിച്ചു.  
മൊയ്തീന്‍ കുട്ടി പുളിക്കല്‍ സ്വാഗതവും ജാഫര്‍ നെല്ലിക്കാട് നന്ദിയും പറഞ്ഞു.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.