മനാമ: കോതമംഗലം വെണ്ടുവഴി പോത്താട്ട് പരമേശ്വരെൻറ മകൻ പി.പി.ജയൻ (52) ബഹ്റൈനിൽ നിര്യാതനായി. തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് മൂന്നാഴ്ചയായി സൽമാനിയയിൽ ചികിത്സയിലായിരുന്നു. പാഴ്സൺസ് കൺസൾട്ടൻസിയിൽ സർവെയറായ ഇയാൾ രണ്ടുവർഷം മുമ്പാണ് ബഹ്റൈനിലെത്തിയത്.ഭാര്യ: സന്ധ്യയും മക്കളായ സുഭദ്ര, ഉത്തര എന്നിവർ നാട്ടിലാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. ഭാര്യാസഹോദരൻ വിനോദ് ബഹ്റൈനിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.