ബഹ്​റൈൻ-ഇൗജിപ്​ത്​ സംയുക്​ത സൈനികാഭ്യാസം സമാപിച്ചു 

മനാമ: ബഹ്​റൈൻ-ഇൗജിപ്​ത്​ സംയുക്​ത സൈനികാഭ്യാസം അവസാനിച്ചു. ‘ഹമദ്​-ടു’ എന്ന പേരിൽ നടന്ന അഭ്യാസത്തി​​െൻറ സമാപന ചടങ്ങിൽ ബി.ഡി.എഫ്​ കമാൻറർ ഇൻ ചീഫ്​ ഫീൽഡ്​ മാർഷൽ ശൈഖ്​ ഖലീഫ ബിൻ അഹ്​മദ്​ ആൽ ഖലീഫ സംബന്ധിച്ചു. ​േറായൽ ബഹ്​റൈൻ നാവിക സേന ആസ്​ഥാനത്ത്​ എത്തിയ അദ്ദേഹത്തെ ഉന്നത ഉദ്യോഗസ്​ഥർ ചേർന്ന ്​സ്വീകരിച്ചു. 
തുടർന്ന്​ അദ്ദേഹം യുദ്ധക്കപ്പലുകൾ സന്ദർശിക്കുകയും സേനാംഗങ്ങളെ കാണുകയും ചെയ്​തു. ശത്രുക്കൾക്കെതിരായ നീക്കങ്ങൾ ശക്​തിപ്പെടുത്തുന്നതിലും സേനയെ ശക്​തിപ്പെടുത്തുന്നതിലും ഇത്തരം സംരംഭങ്ങൾക്ക്​ വലിയ പ്രസക്​തിയുണ്ടെന്ന്​ അദ്ദേഹം പറഞ്ഞു. 
 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.