മനാമ: ബഹ്‌റൈനിലെ പത്തനംതിട്ട ജില്ലക്കാരുടെ കൂട്ടായ്മയായ ‘പമ്പ’യുടെ യോഗം സെഗയ്യ റെസ്റ്റോറൻറിൽ നടന്നു. പ്രസിഡന്റ് സജി കുടശ്ശനാട് അധ്യക്ഷത വഹിച്ചു. ജില്ലയിൽനിന്നുള്ള വിവിധ പ്രാദേശിക സംഘടനങ്ങൾ നിലവിലുണ്ടെങ്കിലും ജില്ലയെ മുഴുവൻ പ്രതിനിധാനം ചെയ്യുന്ന സംഘടന എന്ന ആവശ്യത്തിലൂന്നിയാണ് പുതിയ സംഘടന രൂപവത്കരിച്ചതെന്നും പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ പോകുന്നവർക്ക് മുൻഗണന നൽകി ജില്ലാ ഭരണകൂടവുമായി സഹകരിച്ച് കേന്ദ്ര^സംസ്ഥാന സർക്കാറുകളുടെ വിവിധ പദ്ധതികളുടെ ആനുകൂല്യം ലഭ്യമാക്കുകയാണ് സംഘടനയുടെ പ്രധാന ലക്ഷ്യമെന്നും സജി പറഞ്ഞു. പമ്പ ഫെസ്റ്റ് എന്ന പേരിൽ പടയണിയും വയൽ വാണിഭവും ഉൾപ്പെടെ ജില്ലയുടെ സാംസ്കാരിക പാരമ്പര്യം വിളിച്ചോതുന്ന പരിപാടികൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന അംഗങ്ങളുടെ ക്ഷേമത്തിന് വേണ്ടി നാട്ടിൽ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന സഹകരണ സംഘത്തിെൻറ പ്രഖ്യാപനം ജനറൽ സെക്രട്ടറി അനിൽ സോപാനം നടത്തി. നാട്ടിൽ സംഘത്തിെൻറ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.
പമ്പ ട്രഷറർ അനീഷ് റോൺ അവതാരകനായിരുന്നു. വൈസ് പ്രസിഡൻറ് പ്രിൻസ് സ്വാഗതവും ജോയൻറ് സെക്രട്ടറി ബിജു മലയിൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.