ചെചൻ പ്രസിഡൻറ്​  ബഹ്‌റൈന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങി

മനാമ: ചെചന്‍ പ്രസിഡൻറ് റമദാന്‍ അഹ്മദ് ഖദിറോവ് ബഹ്‌റൈന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങി. രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫയുമായി ചര്‍ച്ചകള്‍ നടത്തിയ അദ്ദേഹം വിവിധ മേഖലകളില്‍ ബഹ്‌റൈനുമായി ബന്ധം ശക്തിപ്പെടുത്തുന്നതിന് സന്ദര്‍ശനം ഉപകരിക്കുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ചു. സ്‌പോര്‍ട്‌സ്‌^യുവജന കാര്യങ്ങള്‍ക്കായുള്ള ഹമദ്‌ രാജാവി​െൻറ പ്രതിനിധിയും സ്‌പോര്‍ട്‌സ് ഉന്നതാധികാര സമിതി ചെയര്‍മാനുമായ ശൈഖ് നാസിര്‍ ബിന്‍ ഹമദ് ആല്‍ഖലീഫ, ബഹ്‌റൈന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡൻറ് ശൈഖ് ഖാലിദ് ബിന്‍ ഹമദ് ആല്‍ഖലീഫ എന്നിവരുടെ നേതൃത്വത്തില്‍ അദ്ദേഹത്തിന് യാത്രയയപ്പ് നല്‍കി. 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.