മനാമ: യൂത്ത് ഇന്ത്യ സംഘടിപ്പിച്ച ഇൻറര്‍ സര്‍ക്കിള്‍ ഫുട്ബാള്‍ ടൂര്‍ണമെൻറില്‍ വിജയിച്ച ടീം അംഗങ്ങളെയും മികച്ച താരങ്ങളെയും അനുമോദിച്ചു. സിഞ്ച് കേന്ദ്ര ഓഫിസില്‍ നടന്ന ചടങ്ങില്‍ യൂത്ത് ഇന്ത്യ പ്രസിഡൻറ് ടി.കെ .ഫാജിസ് അധ്യക്ഷത വഹിച്ചു. യുവാക്കളുടെ കായികശേഷി പരിപോഷിപ്പിക്കുകയും അത് സാമൂഹ നൻമക്ക് ഉപയോഗിക്കുകയുമാണ് യൂത്ത് ഇന്ത്യ ലക്ഷ്യമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ടൂര്‍ണമെൻറിലെ മികച്ച താരമായി തെരഞ്ഞെടുത്ത ഷബീര്‍ കണ്ണൂരിനുള്ള ഉപഹാരവും ചടങ്ങില്‍ വിതരണം ചെയ്തു. വൈ സ് പ്രസിഡൻറ് ബിന്‍ഷാദ് പിണങ്ങോട് ആമുഖ പ്രസംഗം നടത്തിയ പരിപാടിയില്‍ യൂത്ത് ഇന്ത്യയുടെ ഫുട്ബോള്‍ ടീം പ്രഖ്യാപനം ജനറല്‍ സെക്രട്ടറി വി.കെ. അനീസ് നിര്‍വഹിച്ചു. ടീം അംഗങ്ങൾ: ഷാഹുല്‍ ഹമീദ് (മാനേജര്‍), അബ്ദുല്‍ അഹദ് (ക്യാപ്റ്റന്‍), അജ്മല്‍ ഷറഫുദ്ദീന്‍ (വൈസ് ക്യാപ്റ്റന്‍), റിയാസ് (ഗോള്‍ കീപ്പര്‍), അബ്ദുല്‍ മജീദ്, ഷബീര്‍ കണ്ണൂര്‍, ശഹീദ്, ശാക്കിര്‍, ഇജാസ് മൂഴിക്കല്‍, കെ.അബ്ദുസലാം, സവാദ്, അബ്ദുറഹീം, ഷഹബാസ്, മനാഫ്, ശുഹൈബ്, ഫുആദ് അഴീക്കോട്, അസ്ഹര്‍, സുഫൈല്‍ മാടായി, യൂനുസ് സലിം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.