മലപ്പുറം തെരഞ്ഞെടുപ്പ്​ : ഒ.​െഎ.സി.സി സംവാദം സംഘടിപ്പിച്ചു

മനാമ: ഒ.ഐ.സി.സി ചർച്ചാവേദിയുടെ നേതൃത്വത്തിൽ മലപ്പുറം ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ രാഷ്ട്രീയ പ്രതിനിധികളെ പങ്കെടുപ്പിച്ച് ‘മലപ്പുറം പോരാട്ടം’ എന്ന തലക്കെട്ടിൽ സംവാദം സംഘടിപ്പിച്ചു. 
സെഗയ റസ്റ്റോറൻറ് ഹാളിൽ നടന്ന സംവാദത്തിൽ ഒ.ഐ.സി.സി ജനറൽ സെക്രട്ടറി ബോബി പാറയിൽ സ്വാഗതവും പ്രസിഡൻറ് ബിനു കുന്നന്താനം ആമുഖപ്രസംഗവും നടത്തി. കൺവീനർ ജവാദ് വക്കം ചർച്ച നിയന്ത്രിച്ചു. ജോ. കൺവീനർ നന്ദിയും രേഖപ്പെടുത്തി.  കേന്ദ്ര-കേരള സർക്കാറുകളുടെ ഭരണം, ബീഫ് വിവാദം, ഫാഷിസം, വർഗീയത തുടങ്ങിയ വിഷയങ്ങൾ പെങ്കടുത്തവർ ഉന്നയിച്ചു.
അലി അക്ബർ, അൻവർ, റഫീഖ് അബാസ് (എസ്.ഡി.പി.െഎ),  മൊയ്‌തീൻ കുട്ടി, ജലീൽ ഹാജി,കാസിം (െഎ.എൻ.എൽ), അസ്‌ലം വടകര, ഫിറോസ് ബാബു, ഉമ്മർ മലപ്പുറം (മുസ്ലിം ലീഗ്), പങ്കജ്‌ (എ.എ.പി.), വി.കെ.സെയ്താലി, ചെമ്പൻ ജലാൽ, ജലീൽ മുല്ലപ്പിള്ളി (കോൺഗ്രസ്),  നജീബ്, ഷിബു, ജാബർ (ഇടതുമുന്നണി) എന്നിവർ പെങ്കടുത്തു.
രഞ്ജൻ ജോസഫ്, മനു മാത്യു, കെ.െഎ.നസീം, അനിൽ പല്ലിശാറിൽ, നിസാർ കുന്നംകുളത്തിങ്ങൽ, ജമാൽ കുറ്റിക്കാട്ടിൽ, ബിജു അടുക്കത്തിൽ, രാഘവൻ കാരിച്ചേരി, ഫൈജാസ് എന്നിവർ ചോദ്യങ്ങൾ ഉന്നയിച്ചു.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.