സമസ്‌ത ​പ്രഭാഷണ പരമ്പര സമാപിച്ചു

മനാമ: സമസ്ത ഗുദൈബിയ ഘടകത്തി​െൻറ നേതൃത്വത്തിൽ നടന്ന അഞ്ചാമത് പ്രഭാഷണ പരമ്പര കേരളീയ സമാജത്തിൽ സമാപിച്ചു. നിരവധി പേർ പെങ്കടുത്തു. സമാപന ദിവസം സമസ്ത കേന്ദ്ര മുശാവറ അംഗവും കണ്ണൂര്‍ ജില്ല ജന.സെക്രട്ടറിയുമായ മാണിയൂര്‍ അഹ്മദ് മുസ്ലിയാർ പെങ്കടുത്തു. ‘ആത്മീയ സദസ്’ പുലർച്ചെ വരെ നീണ്ടു. സമൂഹ പ്രാർഥനക്ക് മാണിയൂര്‍ അഹ്മദ് മുസ്ലിയാർ നേതൃത്വം നല്‍കി. 
പ്രവാസി രക്ഷിതാക്കള്‍ മക്കളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തേണ്ട കാലമാണിതെന്ന് അദ്ദേഹം പറഞ്ഞു. അന്ത്യനാളുകൾ അടുക്കുേമ്പാൾ കാലം വളരെ മോശമാകുമെന്നത് ഹദീസുകളില്‍ വ്യക്തമാണ്. 
മക്കള്‍ക്കും കുടുംബത്തിനും ആവശ്യമുള്ളതെല്ലാം നേടിക്കൊടുക്കാന്‍ പരിശ്രമിക്കുന്നവർ അവരുടെ പരലോക കാര്യങ്ങള്‍ക്കും പ്രാധാന്യം നല്‍കണം. പരലോക ചിന്തയുണ്ടെങ്കില്‍ മാത്രമേ ഐഹിക ജീവിതത്തില്‍ ധാർമിക ബോധം രൂഢമൂലമാക്കാനാകൂ. കുടുംബത്തിനു വേണ്ടി അധ്വാനിക്കുന്നതോടൊപ്പം കാരുണ്യ പ്രവര്‍ത്തനങ്ങളും ദാന ധർമങ്ങളും നടത്തുന്ന പ്രവാസികള്‍ വലിയ സൽകര്‍മങ്ങളാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. 
സമാപന ചടങ്ങ്‌ ശൈഖ് സല്‍മാന്‍ അബ്ദുല്ല ഹമദ് ആല്‍ ഖലീഫ ഉദ്ഘാടനം ചെയ്തു. സമസ്ത ബഹ്റൈന്‍ പ്രസിഡൻറ്ഫഖ്റുദ്ദീന്‍ കോയ തങ്ങള്‍ പരിഭാഷപ്പെടുത്തി. അബ്ദുല്‍ ഫത്താഹ് ദാരിമി മുഖ്യ പ്രഭാഷണം നടത്തി. 
സ്വാഗതസംഘം സെക്രട്ടറി പി.കെ. ഷാനവാസ്  അധ്യക്ഷത വഹിച്ചു. ദര്‍വീഷ് മുഹമ്മദ് ഖിറാഅത്ത് നടത്തി. സമസ്ത ജന.സെക്രട്ടറി എസ്.എം.അബ്ദുല്‍ വാഹിദ്, കെ.എം.സിസി പ്രസിഡൻറ് എസ്.വി ജലീല്‍, കേരളീയ സമാജം ജന.സെക്രട്ടറി എന്‍.കെ.വീരമണി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. 
രണ്ടാം ദിവസത്തെ പ്രഭാഷണ സി.ഡി എം.എ ഷൗക്കത്തലിക്ക് കോപ്പി നല്‍കി അന്‍സാര്‍ അന്‍വരി കൊല്ലം പ്രകാശനം ചെയ്തു. ശൈഖ് സല്‍മാന്‍ അബ്ദുല്ല ഹമദ് ആല്‍ ഖലീഫക്കും മാണിയൂരിനുമുള്ള ഉപഹാരങ്ങൾ ശിഹാബ് അറഫ, അബൂബക്കര്‍ ഹാജി എന്നിവര്‍ നൽകി. 
ഹാരിസ് പഴയങ്ങാടി, ടി.പി. ഉസ്മാന്‍ എന്നിവര്‍ അതിഥികളെ ഷാളണിയിച്ചു. സൂവനീർ പ്രകാശനവും നടന്നു. ഇതി​െൻറ അണിയറ പ്രവര്‍ത്തകരായ ഇസ്മായിൽ പറമ്പത്ത്,അൻസാർ അൻവരി കൊല്ലം, ഷഫീഖ് ഇരിമ്പിളിയം, മഹ്മൂദ് മാട്ടൂൽ ,ജബ്ബാർ മണിയൂർ എന്നിവരെയും ചടങ്ങില്‍ ആദരിച്ചു.
അശ്റഫ് കാട്ടില്‍ പീടിക സ്വാഗതവും അബ്ദുറഹ്മാൻ മാട്ടൂല്‍ നന്ദിയും പറഞ്ഞു. 
സമസ്ത കേന്ദ്ര^ഏരിയ ഭാരവാഹികളും പോഷക സംഘടനാ പ്രതിനിധികളും സംബന്ധിച്ചു. പരിപാടിയുടെ തത്സമയ സംപ്രേഷണത്തിന് അബ്ദുല്ല വള്ള്യാട്, മജീദ് ചോലക്കോട് എന്നിവര്‍ നേതൃത്വം നല്‍കി.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.