കാമറയിലെ ദൃശ്യങ്ങൾ വഴി രേഖപ്പെടുത്തുന്ന ഗതാഗത നിയമലംഘനത്തിന്​  പിഴ നിർത്തിവെക്കണമെന്ന്​ എം.പിമാർ

മനാമ: സിഗ്നലുകളിലെ ചുകപ്പ് ലൈറ്റ് അവഗണിക്കുന്നത് ഒഴികെയുള്ള കാര്യങ്ങളിൽ കാമറയിലെ ദൃശ്യങ്ങൾ വഴി ഗതാഗത നിയമലംഘനത്തിന് പിഴ ഏർപ്പെടുത്തുന്നത് ഇൗ വർഷം അവസാനം വരെ നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് ബഹ്റൈൻ എം.പിമാർ പാർലെമൻറിൽ വോട്ടുരേഖപ്പെടുത്തി. 
ഇതുസംബന്ധിച്ച നിർദേശം പാർലമ​െൻറ് െഎകകണ്ഠേനയാണ് പാസാക്കിയത്. ഇക്കാര്യത്തിൽ  മതിയായ ബോധവത്കരണ പ്രവർത്തനം ആവശ്യമാണെന്ന് എം.പിമാർ അഭിപ്രായപ്പെട്ടു.
പിഴ ഇൗടാക്കുന്ന കാര്യത്തിൽ  അന്തിമ തീരുമാനമെടുക്കേണ്ടത് സർക്കാറാണ്. 
അമിത വേഗതക്ക് കടുത്ത പിഴ ലഭിക്കുന്നത് പതിവായതോടെ, ഇൗ വിഷയം സമൂഹത്തിൽ വലിയ ചർച്ചയാണ്. ആയിരം ദിനാറിനുമേൽ പിഴയടച്ചവരും ഉണ്ടെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്യുന്നു. 
സുരക്ഷാകാര്യത്തിൽ അനുരഞ്ജനം നടത്താതെ, ഹൈവെയിലും മറ്റുറോഡുകളിലുമുള്ള വേഗപരിധിയെക്കുറിച്ച് പുനരാലോചന വേണമെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ പറഞ്ഞിരുന്നു. 
   ബഹ്റൈനിലെ ട്രാഫിക് ലൈറ്റുകളുടെ പ്രവർത്തന രീതി അടിയന്തരമായി പുനരവലോകനം ചെയ്യണമെന്നും എം.പിമാർ ആവശ്യപ്പെട്ടു. 
നിലവിലുള്ള സമ്പ്രദായത്തിന് ബദലുകൾ കൊണ്ടുവരുന്നതും പരിഗണിക്കണമെന്ന് അവർ നിർദേശിച്ചു. 
  എം.പി. നബീൽ അൽ ബലൂഷിയാണ് കഴിഞ്ഞ ദിവസത്തെ പ്രമേയം കൊണ്ടുവന്നത്. 19 എം.പിമാരുടെ പിന്തുണയോടെയാണ് അദ്ദേഹം ഇത് സമർപ്പിച്ചത്. ചില മേഖലകളിെല ‘50 കിലോമീറ്റർ വേഗപരിധി’ യാഥാർഥ്യവുമായി ഒത്തുപോകുന്നതല്ലെന്ന് അദ്ദേഹം പറഞ്ഞു.
ഇത് ക്രമീകരിച്ച എഞ്ചിനിയർമാർ ബഹ്റൈനിെല കാര്യങ്ങൾ പരിഗണിക്കുന്നില്ലേ എന്ന് അദ്ദേഹം ചോദിച്ചു.
എന്തിനാണ് വിവിധ ഇടങ്ങളിൽ വേഗപരിധി നിർണയിച്ചതെന്ന കാര്യത്തിൽ ജനങ്ങളെ ആദ്യം ബോധവത്കരിക്കണം. ഇതിനായി സമയം വേണമെന്നും അദ്ദേഹം കൂട്ടിേച്ചർന്നു. 
പ്രവൃത്തി സമയംകഴിഞ്ഞുള്ള വേളകളിൽ ട്രക്കുകളും കമ്പനി വാഹനങ്ങളും റെസിഡൻഷ്യൽ ഏരിയകളിൽ പ്രവേശിക്കുന്നത് നിരോധിക്കുന്ന നിർദേശം പാർലെമൻറ് പാസാക്കി. വാഹനങ്ങളുടെ ഇഷ്ട നമ്പറുകൾ വിൽക്കാനുള്ള നിർദേശത്തിനും അംഗീകാരം നൽകി. 
 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.