കിങ് ഹമദ് കോസ്‌വെ: സാമ്പത്തിക-സാങ്കേതിക  പഠനം പൂര്‍ത്തിയായി

മനാമ: സൗദിയെും ബഹറൈനെയും ബന്ധിപ്പിക്കുന്ന പുതിയ കോസ്‌വെയുടെ സാമ്പത്തിക^സാങ്കേതിക പഠനങ്ങള്‍ പൂര്‍ത്തിയായതായി ടെലികോം^ഗതാഗത മന്ത്രി കമാല്‍ ബിന്‍ അഹ്മദ് വ്യക്തമാക്കി. കിങ് ഹമദ് കോസ്‌വെ എന്ന പേരിലുള്ള പദ്ധതിക്ക് നാല് ബില്ല്യന്‍ ഡോളര്‍ ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. 
പദ്ധതി ഉടന്‍ ആരംഭിക്കുന്നതിനുള്ള ചര്‍ച്ചകള്‍ സൗദി സര്‍ക്കാറുമായി നടത്തുന്നതിനും തീരുമാനിച്ചിട്ടുണ്ട്. ഇത് ഏറ്റെടുത്ത് നടത്താന്‍ സന്നദ്ധരായ കമ്പനികളുമായി മൂന്ന് മാസത്തിനുള്ളിൽ ചര്‍ച്ച പൂർത്തിയാക്കും. പുതിയ കോസ്വെയിൽ  ജി.സി.സി റെയിലിനുമുള്ള സൗകര്യമൊരുക്കാനാണ് പദ്ധതി. നിലവിലുള്ള കോസ്‌വെ നവീകരണവും വികസനവും സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 
ബഹ്‌റൈനും ഖത്തറും തമ്മില്‍ ബന്ധിപ്പിക്കുന്ന കോസ്‌വെ പദ്ധതി ധനമന്ത്രാലയത്തി​െൻറ പരിഗണനയിലാണുള്ളതെന്ന് മന്ത്രി അറിയിച്ചു. 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.